Image

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംവാദം സംഘടിപ്പിച്ചു

Published on 23 June, 2019
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംവാദം സംഘടിപ്പിച്ചു

മസ്‌കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം വായനാദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. റൂവിയിലെ കേരള വിഭാഗം ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ “വായനയുടെ പുതിയ കാലം” എന്ന സംവാദ പരിപാടിയില്‍ ഒമാനിലെ എഴുത്തുകാരായ സന്തോഷ് ഗംഗാധരന്‍, ഉണ്ണി മാധവന്‍ എന്നിവര്‍ വായനക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍നിന്നും ഉയര്‍ന്നു വന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. പുസ്തകങ്ങളോടും വായനയോടുമുള്ള അഭിരുചി വര്‍ധിപ്പിക്കുവാന്‍ ഇത്തരം പരിപാടികള്‍ ഉതകുമെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഹാറൂണ്‍ റഷീദ് മോഡറേറ്ററായിരുന്നു. 

കേരള വിഭാഗം കണ്‍വീനര്‍ കെ. രതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ വേദി കോ ഓര്‍ഡിനേറ്റര്‍ സജേഷ് കുമാര്‍ സ്വാഗതവും കോ കണ്‍വീനര്‍ പ്രസാദ് നന്ദിയും പറഞ്ഞു. മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍, മുരളി കടമ്പേരി, ബാലകൃഷണന്‍, ലീന രതീഷ്, സന നഹാസ്, മനോജ് പെരിങ്ങേത്ത്, പുരുഷന്‍ നാരായണന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളക്ക് ഓര്‍മ പൂക്കളായി ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍ ആലപിച്ചു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക