Image

ഞാന്‍ എന്റെ മുതലകുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കട്ടെ ; ജോസ് പ്രകാശിനെ ഓര്‍മ്മിപ്പിച്ച് നടി വിദ്യ ബാലന്‍

Published on 23 June, 2019
ഞാന്‍ എന്റെ മുതലകുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കട്ടെ ; ജോസ് പ്രകാശിനെ ഓര്‍മ്മിപ്പിച്ച് നടി വിദ്യ ബാലന്‍


നടി വിദ്യാബാലന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന് വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അവധി ആഘോഷങ്ങള്‍ക്കായി നടി ഇപ്പോള്‍ ഫ്‌ളോറിഡയിലാണ്. അവിടെ ഗേറ്റ് പാര്‍ക്കില്‍ വെച്ച് മുതലകള്‍ക്ക് തീറ്റ കൊടുക്കുന്ന വീഡിയോ ആണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭക്ഷണം ഒരു കമ്പിന്റെ അറ്റത്ത് കോര്‍ത്ത് മുകളില്‍ നിന്നുകൊണ്ട് മുതലകള്‍ക്ക് മുന്നിലേക്ക് നീട്ടുകയാണ് നടി. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കണ്ട് മലയാളികള്‍ക്ക് ജോസ് പ്രകാശിനെയും അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഡയലോഗുമാണ് ഓര്‍മ്മവരുന്നത്. 979ല്‍ പുറത്തിറങ്ങിയ 'വിജയനും വീരനും' എന്ന ചിത്രത്തിലെ ജോസ് പ്രകാശ് പറയുന്ന 'ഹലോ മിസ്റ്റര്‍ പെരേര.. എന്ന പ്രശസ്ത ഡയലോഗ് ചേര്‍ത്ത് മുതലക്കുഞ്ഞുങ്ങള്‍ക് തീറ്റ കൊടുക്കുകയാണോ എന്നാണ് ഒരാളുടെ കമ്മന്റ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക