Image

ശപഥം നിറവേറി; ശ്രീകണ്ഠൻ എംപി താ​ടി​യെ​ടു​ത്തു

Published on 23 June, 2019
ശപഥം നിറവേറി; ശ്രീകണ്ഠൻ എംപി താ​ടി​യെ​ടു​ത്തു
പാ​​​ല​​​ക്കാ​​​ട്: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ അ​​​ട്ടി​​​മ​​​റി​​​വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ, മു​​പ്പ​​തു വ​​ർ​​ഷം ദീ​​ർ​​ഘി​​ച്ച​ ശ​​​പ​​​ഥം നി​​​റ​​​വേ​​​റ്റി വി.​​കെ. ശ്രീ​​ക​​ണ്ഠ​​ൻ എം​​പി. പാലക്കാട് ജി​​​ല്ല​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​​ണ്‍​ഗ്ര​​​സ് ത​​​റ​​​പ​​​റ്റി​​​ക്കു​​​ന്ന ദി​​​വ​​​സം മാ​​ത്ര​​മേ ഇ​​​നി താ​​​ടി​​​യെ​​​ടു​​​ക്കൂ​​​വെ​​​ന്നാ​​യി​​രു​​ന്നു ശ്രീ​​​ക​​​ണ്ഠ​​​ന്‍റെ ക​​ഠി​​ന​​ശ​​പ​​ഥം. ക​​ല്ലു​​പോ​​ലെ ഉ​​റ​​ച്ച ശ​​പ​​ഥ​​ത്തി​​ന് ഇ​​​ന്ന​​​ലെ പ​​​രി​​​സ​​​മാ​​​പ്തി​​​യാ​​​യി. 
സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​യ്ക്കു ശേ​​ഷം ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് പാ​​​ല​​​ക്കാ​​​ട്ടു തി​​​രി​​​ച്ചെ​​​ത്തി ആ​​​ദ്യ​​​ദി​​​വ​​​സം​​ത​​​ന്നെ​​​യാ​​​ണു താ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ ഭാ​​ര്യ പ്ര​​ഫ. കെ.​​എ. തു​​ള​​സി​​യും ജെ​​ന്‍റ്സ് ബ്യൂ​​ട്ടി പാ​​ർ​​ല​​റി​​ൽ എ​​ത്തി​​യി​​രു​​ന്നു. 

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന ദി​​​വ​​​സം​​​ത​​​ന്നെ അ​​​ടു​​​ത്ത സു​​​ഹൃ​​ത്തു​​ക്ക​​​ളോ​​​ട് താ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം വി.​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ സൂ​​​ചി​​​പ്പി​​​ച്ചി​​രു​​​ന്നു. സി​​​പി​​​എ​​​മ്മി​​​ന്‍റെ കോ​​​ട്ട​​​ക​​​ളെ​​​ന്നു ക​​​രു​​​തി​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട്, ആ​​​ല​​​ത്തൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് തി​​​ള​​​ങ്ങു​​​ന്ന ജ​​​യം നേ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണു താ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

1990-ൽ ​​​ഷൊ​​​ർ​​​ണൂ​​​ർ എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കു​​​മ്പോ​​​ൾ എ​​​സ്എ​​​ഫ്ഐ - ഡി​​​വൈ​​​എ​​​ഫ്ഐ​​​ക്കാ​​രു​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വി.​​​കെ.​ ശ്രീ​​​ക​​​ണ്ഠ​​​ന്‍റെ ക​​​വി​​​ളി​​​ൽ സോ​​​ഡാ​​​ക്കു​​പ്പി പൊ​​​ട്ടി​​​ച്ച് കു​​​ത്തി​​​യി​​​രു​​​ന്നു. മു​​​റി​​​വി​​​ൽ സ്റ്റി​​​ച്ചി​​​ട്ട​​​തി​​​നെത്തുട​​​ർ​​​ന്ന് അ​​​തു സു​​ഖ​​പ്പെ​​ട്ടെ​​ങ്കി​​​ലും മു​​​ഖ​​​ത്ത് അ​​​ട​​​യാ​​​ളം അ​​​വ​​​ശേ​​​ഷി​​​ച്ചു. പി​​​ന്നീ​​​ട് കാ​​​ണു​​​ന്ന​​​വ​​​രൊ​​​ക്കെ മു​​​ഖ​​​ത്തെ അ​​​ട​​​യാ​​​ള​​​ത്തെ​​​പ്പ​​​റ്റി ചോ​​​ദി​​​ക്കു​​​ക​​​യും ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞ് മ​​​ടു​​​ക്കു​​ക​​യും​​ചെ​​യ്ത​​​തോ​​​ടെ​​​യാ​​​ണ് താ​​​ടി​​​വ​​​യ്ക്കാ​​​ൻ തീ​​രു​​മാ​​നി​​ച്ച​​​ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക