Image

മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; നട്ടെല്ലിന് ക്ഷതമേറ്റ് പ്രതി ആശുപത്രിയില്‍

Published on 23 June, 2019
മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; നട്ടെല്ലിന് ക്ഷതമേറ്റ് പ്രതി ആശുപത്രിയില്‍

ദേവികുളം : മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിയുടെ നട്ടെല്ലിന് ക്ഷതം. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. ഇയാളെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടെന്നും മജിസ്ട്രേറ്റിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. 

പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്ഐ ശ്യാംലാല്‍, എഎസ്ഐ രാജേഷ്, സിപിഒ തോമസ് എന്നിവരെ പോലീസ് ക്യാംപിലേക്ക് അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക