Image

പി സി ചാക്കോയ്‌ക്കെതിരെ ഡല്‍ഹി കോണ്‍ഗ്രസില്‍ പടയൊരുക്കം

Published on 23 June, 2019
പി സി ചാക്കോയ്‌ക്കെതിരെ ഡല്‍ഹി കോണ്‍ഗ്രസില്‍ പടയൊരുക്കം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയ്‌ക്കെതിരെ ഡല്‍ഹി കോണ്‍ഗ്രസില്‍ പടയൊരുക്കം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെയാണ് ചാക്കോയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. 

ഡല്‍ഹി ഘടകത്തിന്റെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം എഐസിസിക്ക് കത്തെഴുതി. തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ചേരണമെന്ന നിലപാട് പിസി ചാക്കോ എടുത്തിരുന്നു.

 ഇതിനെതിരെ ആ സമയത്തുതന്നെ കോണ്‍ഗ്രിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ചാക്കോയ്‌ക്കെതിരെ വീണ്ടും പടയൊരുക്കം തുടങ്ങിയത്‌
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക