Image

തിരിച്ചറില്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്

Published on 23 June, 2019
തിരിച്ചറില്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്

കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കൊല്ലം സ്വദേശിയായ പ്രസന്നകുമാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. അഞ്ചുവര്‍ഷം മുമ്പ് നിര്‍ഭയ എന്ന കുടുംബശ്രീയില്‍ ചേരാനായി പ്രസന്നകുമാരി നല്‍കിയ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ഈ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ബാങ്കില്‍ നിന്നും വലിയ തുക വായ്പയെടുത്തു. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് വായ്പയുടെ കാര്യം പ്രസന്നകുമാരി അറിയുന്നത്. യൂണിയന്‍ ബാങ്കിന്റെ കൊട്ടിയം ശാഖയില്‍ നിന്നാണ് നോട്ടീസ് വന്നത്. വിശദാംശങ്ങള്‍ അറിയാന്‍ ബങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. കൈരളി കുടുംബശ്രീ ഒന്‍പതു ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും അതില്‍ പ്രസന്നകുമാരിയും അംഗമാണെന്നായിരുന്നു ബാങ്കുകാരുടെ മറുപടി. എന്നാല്‍ ഇങ്ങനെ ഒരു കുടുംബശ്രീ യൂണിറ്റില്‍ താന്‍ അംഗമല്ലെന്ന് പ്രസന്നകുമാരി പറഞ്ഞു. കഴിഞ്ഞ വര്‍ഷവും കൊല്ലത്ത് സമാന സംഭവം നടന്നിരുന്നു. തട്ടിപ്പിനവു പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള  ശ്രമത്തിലാണ് പൊലീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക