നടന്‍ ടൊവിനോ തോമസിന് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പൊള്ളലേറ്റത് വാര്‍ത്തയായിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ച ആക്ഷന്‍ രംഗത്തിലായിരുന്നു അപകടം സംഭവിച്ചത്. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്.
വാഗതനായ സ്വപ്‌നേഷ് സംവിധാനം ചെയ്യുന്ന 'എടക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ടൊവിനോക്ക് പൊള്ളലേറ്റത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീര്‍ത്ത ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്.
ഇതിന് പിന്നാലെ ടൊവിനോയ്ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് ഒരു ആരാധിക. സിനിമ പാരഡൈസൊ ക്ലബ്ബില്‍ ആയിഷ ഹന്ന എന്ന അക്കൗണ്ടില്‍ നിന്നുമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്യൂപ്പുകളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. താങ്ങളുടെ ജോലി അഭിനയമാണ്. അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവുചെയ്ത് ആവേശം കൂടി ഇത്തരം തീക്കളി കളിക്കരുത്. കുറിപ്പില്‍ പറയുന്നു.