Image

ആഡംബര കാറില്‍ കോടികളുടെ ലഹരിമരുന്ന് കടത്ത്; ‘ജികെ’ എക്‌സൈസ് കുരുക്കില്‍

Published on 22 June, 2019
ആഡംബര കാറില്‍ കോടികളുടെ ലഹരിമരുന്ന് കടത്ത്; ‘ജികെ’ എക്‌സൈസ് കുരുക്കില്‍


തിരുവനന്തപുരംന്മ സംസ്ഥാനത്തു വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചു വില്‍പനയ്ക്കായി ബെംഗളൂരുവില്‍ നിന്ന് ആഡംബര കാറില്‍ കടത്തിക്കൊണ്ടുവന്ന 20 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകള്‍ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരത്ത് കോവളം-കഴക്കൂട്ടം ബൈപാസില്‍ വാഴമുട്ടം ഭാഗത്ത് വച്ചായിരുന്നു കാറിന്റെ അടിഭാഗത്തു പ്രത്യേകം നിര്‍മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയില്‍, രണ്ടരക്കിലോ കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നിവ പിടിച്ചെടുത്തത്. സംഭവത്തില്‍ കോട്ടയം ഓണംതുരുത്ത് സ്വദേശി ചക്കുപുരക്കല്‍ വീട്ടില്‍ ജോര്‍ജ്കുട്ടി(34) അറസ്റ്റിലായി. ജികെ എന്ന അപരനാമത്തിലായിരുന്നു ഇയാളുടെ ഇടപാടുകള്‍.


പൊലീസ് ഓഫിസറെ മാരകമായി കുത്തിപ്പരുക്കേല്‍പിച്ചത് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിണ് ഇയാള്‍. കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ പ്രവേശിക്കാനും വിലക്കുണ്ട്. ഇപ്പോള്‍ ബെംഗളൂരുവിലേക്കു താമസം മാറിയ ജോര്‍ജ്കുട്ടി ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി. ബെംഗളൂരുവില്‍ വന്‍തോതില്‍ ഹഷീഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികള്‍ മുഖേന കേരളത്തില്‍ വില്‍പനയ്‌ക്കെത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി. സാധാരണ കേരളത്തിലേക്കു വരാത്ത ഇയാള്‍ കോടികളുടെ ഇടപാടായതിനാലാണു നേരിട്ട് എത്തിയത്. രഹസ്യവിവരം ലഭിച്ച എക്‌സൈസ് സംഘം പരിശോധന നടത്തിയപ്പോഴായിരുന്നു സംസ്ഥാന തല എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലഹരിമരുന്നു ശേഖരം കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക