Image

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് തടവ് ശിക്ഷ

പി.പി. ചെറിയാന്‍ Published on 22 June, 2019
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് തടവ് ശിക്ഷ
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി തരണ്‍ ജിത്ത് പാര്‍മറെ (18) വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതി ഡാനിയേല്‍ കൊപ്പോളൊയെ 5 മുതല്‍ 15 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ച് നാസ് കൗണ്ടി ജഡ്ജി ടെറന്‍സ് മര്‍ഫി വിധി പ്രസ്താവിച്ചു. 2017 നവംബറില്‍ നടന്ന സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ന്യൂയോര്‍ക്ക് ലവി ടൗണില്‍ നടന്ന സംഭവം ഇങ്ങനെ.പാര്‍മര്‍ ഓടിച്ചിരുന്ന ജീപ്പ് എതിര്‍ദിശയില്‍ വന്നിരുന്ന പ്രതിയുടെ ട്രക്കുമായി കൂട്ടിയിടിച്ചു. കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ലെങ്കിലും പാര്‍മര്‍ ജീപ്പില്‍ നിന്നും ഇറങ്ങി ഇന്‍ഷ്വറന്‍സ് കൈമാറുകയായിരുന്നു. ഇതിനിടയില്‍ ഡാനിയേല്‍ ട്രക്ക് മുമ്പോട്ട് എടുക്കുകയും പാര്‍മറെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ ട്രക്ക് കയറ്റി പോകുകയുമായിരുന്നു.

മുഖത്തും നെഞ്ചിലും കാര്യമാി പരുക്കേറ്റ പാര്‍മറെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. രക്ഷപ്പെട്ട പ്രതിയെ ആറാഴ്ചയ്ക്കുശേഷമാണ് അറസ്റ്റു ചെയ്തത്. ഡാനിയേലിന്റെ മാനസിക നില തകരാറിലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.

അഡല്‍ഫി യൂണിവേഴ്‌സിറ്റിയില്‍ ബയോളജി വിദ്യാര്‍ഥിയായിരുന്നു പാര്‍മര്‍. സമര്‍ത്ഥയായ ഒരു വിദ്യാര്‍ഥിനിയുടെ ജീവനാണ് ഡാനിയേല്‍  കവര്‍ന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.


ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് തടവ് ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക