പ്രണയം ജ്വലിച്ച് നില്ക്കുന്ന
തീക്കനല്‍ പോലെയാണ് ചിലരില്‍
ചുറ്റുപാടുള്ളതിനെ ചുട്ട്
ചാമ്പലാക്കാന്‍ കെല്പുള്ള ചൂട്
ഒരഗ്നിപര്‍വ്വതം ഉള്ളില്‍
പുകഞ്ഞ് പുകഞ്ഞ് പ്രണയം
ജീവനെ തീയായ് വിഴുങ്ങും
മറ്റുചിലരില്‍ പ്രണയം
കായ്ഫലമില്ലാത്ത വൃക്ഷം പോലെ
പടര്‍ന്നു പന്തലിക്കും
ഇലവന്ന് പൂവന്ന്
പരിഭവക്കാറ്റില്‍ കൊഴിഞ്ഞ് വീഴും
അടര്‍ന്ന് വീണ പൂവിനെ
ഇടയ്ക്കിടെ വാസനിക്കും
പ്രണയസുഗന്ധം വായുവില്‍
അലിഞ്ഞലിഞ്ഞില്ലാതെയാകും
ചിലരില്‍ പ്രണയം മഴയായ് പൊഴിയും
മരം പെയ്യുന്ന മഴയില്‍ നനയും
ചുണ്ടുകള്‍ വിറയ്ക്കുന്ന
തണുപ്പിലും
കൈകള്‍ കോര്‍ത്ത്
കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും
ഹൃദയവും ഹൃദയവും
തുടിച്ചുകൊണ്ടേയിരിക്കും
അവരാണത്രേ പ്രണയത്തിന് മരണമില്ലെന്ന് പറയുന്നത്
അവരിപ്പോള്‍ വംശനാശഭീഷണിയിലാണ്
പ്രണയം സാക്ഷി...