Image

കുറച്ച് കാലം സിനിമയിൽ ഉണ്ടാകില്ല!! തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ

Published on 22 June, 2019
കുറച്ച് കാലം സിനിമയിൽ ഉണ്ടാകില്ല!! തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാൻ
ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരമാണ് ഷാരൂഖ് ഖാൻ. ചെയ്ത എല്ലാ ചിത്രങ്ങളിലും ഷാരൂഖ് തന്റേതായ ഒപ്പ് പതിപ്പിച്ചിട്ടുണ്ട്. 2018 ൽ പുറത്തു വന്ന സീറോയ്ക്ക് ശേഷം ഷാരൂഖിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടില്ല. ചിത്രം വിജയിച്ചില്ലെങ്കിൽ സിനിമയിൽ നിന്ന് മാറി നിൽക്കുമെന്ന് ആദ്യം തന്നെ താരം വ്യക്തമാക്കിയിരുന്നു. അത് തന്നെ സംഭവിക്കുകയും ചെയ്തു. സിനിമ ബോക്സോഫിസിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല.

സീറോയ്ക്ക് ശേഷം ഷാരൂഖ് ഒരു ചിത്രത്തിൽ പോലും കാരാർ ഒപ്പിട്ടിട്ടില്ല. ഇത് പ്രേക്ഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇനി ബോളിവുഡിലേയ്ക്ക് മടങ്ങി വരില്ലേ? എന്നാണ് പ്രേക്ഷകരുടെ ആശങ്ക. ഇപ്പോഴിത സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ഷാരൂഖ്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് സിനിമയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് താരം പറഞ്ഞു. എന്റെ കുട്ടികൾ പഠിക്കുകയാണ്. അവർക്കൊപ്പം കൂടുതൽ സമയെ ചെലവഴിക്കണം, അതുപോലെ കൂടുതൽ വായിക്കാനും സിനിമകൾ കാണാനും വെറുതെ ഇരിക്കാനും തോന്നുന്നുണ്ട്. ജീവിതത്തിൽ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി അതു കൊണ്ടാണ് സിനിമയിൽ നിന്ന് മാറി നിൽക്കുന്നതെന്നും താരം പറഞ്ഞു. ബഹിരാകാശയാത്രികൻ രാകേഷ് ശർമയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഷാരൂഖ് പ്രധാന വേഷത്തിൽ എത്തുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ആമീർ ഖാനെ തേടിയെത്തിയ വേഷമായിരുന്നു ഷാരൂഖിന് ലഭിച്ചത്. എന്നാൽ ആ ചിത്രത്തിൽ നിന്നും താരം പിൻമാറുകയായിരുന്നു. ചിത്രത്തിൽ രാകേഷ് ശർമയായി വേഷമിടുന്നത് വിക്കി കൗശലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക