Image

സ്‌പോണ്‍സര്‍ഷിപ്പ്‌ റദ്ദാക്കലിന്‍െറ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വരില്ല

Published on 28 April, 2012
സ്‌പോണ്‍സര്‍ഷിപ്പ്‌ റദ്ദാക്കലിന്‍െറ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വരില്ല
കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ ഗാര്‍ഹിക തൊഴിലാളികളുടെ കാര്യങ്ങള്‍ക്ക്‌ മാത്രമായി പുതിയ നിയമം പരിഗണനയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ്‌ റദ്ദാക്കല്‍ നിയമത്തിന്‍െറ പരിധിയില്‍ വീട്ടുവേലക്കാര്‍ക്ക്‌ ഇടംലഭിക്കില്ലെന്നുറപ്പായി.

സ്‌പോണ്‍സര്‍ഷിപ്പ്‌ റദ്ദാക്കല്‍ ഉടനുണ്ടാവുമെന്ന്‌ കുറച്ചുകാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ടെങ്കിലും അടുത്തകാലത്ത്‌ അതുമായി ബന്ധപ്പെട്ട സൂചനകളൊന്നും തൊഴില്‍സാമൂഹിക മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും അത്‌ സമീപഭാവിയില്‍ യാഥാര്‍ഥ്യമാവുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എന്നാല്‍, അതിന്‍െറ പരിധിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വരാനുള്ള ഒരു സാധ്യതയുമില്ലെന്നാണ്‌ ഗാര്‍ഹിക തൊഴിലാളികള്‍ക്കുവേണ്ടി മാത്രമായി തയാറാക്കപ്പെട്ട പുതിയ നിയമം നല്‍കുന്ന സൂചന.

ഈ വര്‍ഷാവസാനത്തോടെ സ്‌പോണ്‍സര്‍ഷിപ്പ്‌ റദ്ദാക്കല്‍ നടപ്പാവുമെന്നാണ്‌ തൊഴില്‍സാമൂഹിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്‌. സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനത്തിന്‌ പകരം പബ്‌ളിക്‌ ലേബര്‍ അതോറിറ്റി രൂപവത്‌കരിക്കാനാണ്‌ തൊഴില്‍ വകുപ്പിന്‍െറ പദ്ധതി. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍ന്‍റും ഇഖാമ സംബന്ധിച്ച കാര്യങ്ങളുമെല്ലാം അതോറിറ്റിയുടെ കീഴിലേക്ക്‌ മാറ്റാനാണ്‌ തീരുമാനം. ഇതോടെ രാജ്യത്തെന്മ എല്ലാ വിദേശ തൊഴിലാളികളുടെയും സ്‌പോണ്‍സര്‍ പബ്‌ളിക്‌ അതോറിറ്റിയാവും. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതാകും.ഇതോടെ വിദേശ തൊഴിലാളികള്‍ക്കുമേല്‍ സ്‌പോണ്‍സര്‍മാര്‍ക്ക്‌ ഉണ്ടായിരുന്ന ശക്തമായ നിയന്ത്രണവുംം ഇല്ലാതാകും.

എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ആഭ്യന്തര മന്ത്രാലയത്തിന്‍െറ കീഴില്‍ പ്രത്യേക ഡിപ്പാര്‍ട്ടുമെന്‍റ്‌ രൂപവല്‍ക്കരിച്ച്‌ അവരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതിന്‍െറ കീഴിലാക്കാനാണ്‌ കരടുനിയമം നിര്‍ദേശിക്കുന്നത്‌. സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം റദ്ദാക്കുന്നത്‌ സംബന്ധിച്ച്‌ സൂചനകളൊന്നുമില്ല. എന്നുമാത്രമല്ല സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനം കുറച്ചുകൂടി വ്യവസ്ഥാപിതമാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ്‌ അതിലുള്ളതും.

രാജ്യത്ത്‌ ആറു ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികളുണ്ട്‌. അതായത്‌ വിദേശികളുടെ മൂന്നിലൊന്നും വീടുകളില്‍ ജോലി ചെയ്യുന്ന ആര്‍ട്ടിക്ക്‌ള്‍ 20 വിസക്കാരാണെന്ന്‌ ചുരുക്കം. സ്‌പോണ്‍സര്‍ഷിപ്പ്‌ വ്യവസ്ഥക്ക്‌ കീഴില്‍ കടുത്തന്മചൂഷണം നേരിടുന്നതും ഈ വിഭാഗമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക