ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം വായനാദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു.
GULF
22-Jun-2019
ബിജു , വെണ്ണിക്കുളം
GULF
22-Jun-2019
ബിജു , വെണ്ണിക്കുളം

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം വായനാദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. റൂവിയിലെ കേരള വിഭാഗം ഓഫീസില്‍ വച്ച് ശ്രീ ഹാറൂണ്‍ റഷീദ് മോഡറേറ്ററായിക്കൊണ്ട് 'വായനയുടെ പുതിയ കാലം' എന്ന സംവാദ പരിപാടിയില്‍ ഒമാനിലെ എഴുത്തുകാരായ സര്‍വ്വ ശ്രീ സന്തോഷ് ഗംഗാധരന്‍, ഉണ്ണി മാധവന്‍ എന്നിവര്‍ വായനക്കാരുടെ ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു.
പുതിയ കാലത്തെ വായനയെ ഇഴകീറി പരിശോധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പരിപാടിയില്‍ ഉയര്‍ന്നു വന്നു. പുസ്തകങ്ങളോടും വായനയോടുമുള്ള അഭിരുചി വര്‍ധിപ്പിക്കുവാന്‍ ഇത്തരം പരിപാടികള്‍ ഉതകുമെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
.jpg)
കേരള വിഭാഗം കണ്‍വീനര്‍ കെ രതീശന്‍ അധ്യക്ഷനായ ചടങ്ങില്‍ സാഹിത്യ വേദി കോ ഓര്‍ഡിനേറ്റര്‍ സജേഷ് കുമാര്‍ സ്വാഗതവും കോ കണ്‍വീനര്‍ പ്രസാദ് നന്ദിയും പറഞ്ഞു. മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍, മുരളി കടമ്പേരി, ബാലകൃഷണന്‍, ലീന രതീഷ്, സന നഹാസ്, മനോജ് പെരിങ്ങേത്ത്, പുരുഷന്‍ നാരായണന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.,
മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളക്ക് ഓര്‍മ്മ പൂക്കളായി ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍ ആലപിച്ചു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments