ഉക്രൈന്‍: യൂറോപ്പാകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കാന്‍ മൂന്നാഴ്‌ച മാത്രം ശേഷിക്കെ
ഇവിടെ നടന്ന സ്‌പോടന പരമ്പര ലോകത്തെ ഞെട്ടിച്ചു. വിവിധ സ്‌പോടനങ്ങളില്‍ ഒന്‍പതു
സ്‌കൂള്‍ കുട്ടികള്‍ അടക്കം 27 പേര്‍ക്ക് പരിക്കേറ്റു. കുറഞ്ഞത് നാല്
സ്ഥലങ്ങളില്‍ നിമിഷങ്ങളുടെ വ്യതാസത്തില്‍ ആണ് സ്‌പോടന ങ്ങള്‍ നടന്നത്. നഗരത്തിലെ
റെയില്‍വേ സ്‌റ്റേഷനും, സിനിമ തിയേറ്ററും, ട്രാമും ലക്ഷ്യ മിട്ടായിരുന്നു ബോംബ്
സ്‌പോടന പരമ്പര.
പോളണ്ടും ഉെ്രെകനും സംയുക്തമായാണ് അടുത്ത മാസം യൂറോപാ
കപ്പ് ഫുട്‌ബോള്‍ മത്സരരത്തിന് ആഥിത്യം അരുളുന്നത്. ലോകത്തിന്‍റെ വിവിധ
ഭാഗങ്ങളില്‍ നിന്നായി ലക്ഷ കണക്കിന് ഫുട്‌ബോള്‍ പ്രേമികളും കൂടാതെ ധാരാളം വിശിഷ്ട
വ്യക്തികളും യൂറോപ്പാ കപ്പ് ഫുട് ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ വരുന്നത്
സാധാരണമാണ്.