Image

ജര്‍മനിയില്‍ കെയര്‍ ഹോമുകള്‍ വൃദ്ധജനങ്ങളെ കെട്ടിയിടുന്നുവെന്ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 28 April, 2012
ജര്‍മനിയില്‍ കെയര്‍ ഹോമുകള്‍ വൃദ്ധജനങ്ങളെ കെട്ടിയിടുന്നുവെന്ന്‌
ബര്‍ലിന്‍: ജര്‍മനിയിലെ ഓള്‍ഡ്‌ ഏജ്‌ കെയര്‍ ഹോമുകളില്‍ പതിനായിരത്തിലേറെ ആളുകളെ അനധികൃതമായി പൂട്ടിയിടുകയോ കെട്ടിയിടുകയോ ചെയ്യുന്നു എന്നു റിപ്പോര്‍ട്ട്‌. മുറികളിലാണ്‌ പൂട്ടിയിടാറുള്ളത്‌. കെട്ടിയിടുന്നത്‌ ബെഡ്ഡിലോ വീല്‍ ചെയറിലോ എന്നതും ശ്രദ്ധേയം. ആരോഗ്യ ഇന്‍ഷുറന്‍സ്‌ അഡൈ്വസറി കമ്മറ്റിയാണ്‌ (എംഡികെ.) കെയര്‍ ഹോമുകളിലെ ഭീകരാവസ്ഥ പുറത്തുവിട്ടത്‌.

നിയമപരമായ അനുമതിയോടെ മാത്രമേ കെയര്‍ ഹോമുകളില്‍ അന്തേവാസികളെ ബന്ധിക്കാന്‍ പാടുള്ളൂ. ഇതു പാലിക്കാതെയാണ്‌ മിക്കയിടങ്ങളിലും ബന്ധനം നടക്കുന്നത്‌. ഇതു കാരണം പലരുടെയും ശരീരത്തില്‍ വ്രണങ്ങളുണ്‌ടാകുന്നു. ബെഡ്‌ സോറുകളും ഒരു ലക്ഷത്തിലേറെപ്പേര്‍ക്കുണ്‌ട്‌.

കെയര്‍ഹോമുകള്‍ എന്നപേരില്‍ വ്യക്തികളും സ്ഥാപനങ്ങളും ചാരിറ്റി സൊസൈറ്റികളും ട്രസ്റ്റുകളും നടത്തുന്ന കെയര്‍ഹോമുകള്‍ വെറും തരംതാണ രീതിയിലുള്ള മനുഷ്യരാഹിത്യധര്‍മ്മ സ്ഥാപനങ്ങളാണെന്നാണ്‌ എംഡികെയുടെ വെളിപ്പെടുത്തല്‍. സ്വയം ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത ഒരു ലക്ഷത്തോളം പേര്‍ക്ക്‌ മതിയായ സഹായം ലഭിക്കുന്നില്ലെന്നും കണ്‌ടെത്തിയിട്ടുണ്‌ട്‌. എണ്ണായിരത്തോളം കെയര്‍ ഹോമുകളിലെ 20-40 ശതമാനം പേര്‍ക്കും വ്രണങ്ങള്‍ക്കു മതിയായ ചികിത്സയും കിട്ടുന്നില്ല.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ച കെയര്‍ അതോറിയുടെ മേല്‍നോട്ടത്തില്‍ ഒരുപരിധിവരെ കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയെന്ന്‌ അവകാശപ്പെടുമ്പോഴും എംഡികെയുടെ വെളിപ്പെടുത്തിലിലെ സത്യാവസ്ഥയില്‍ സാധാരണ ജനങ്ങള്‍പോലും ആശങ്കാകുലരാണ്‌. കാരണം എന്നെങ്കെിലും ഒരിയ്‌ക്കല്‍ കെയര്‍ഹോമുകളില്‍ അഭയം തേടേണ്‌ട കാലം വരും എന്നുള്ളതുകൊണ്‌ടുതന്നെ.

ആവശ്യമായ ഭക്ഷണവും വപ്പം ജലപാനംപോലും കിട്ടാതെ ദുരിതം അനുഭവിക്കുന്നും എന്നും എംഡികെ കം്‌ടെത്തിയിട്ടുണ്‌ട്‌. ജര്‍മനിയില്‍ എണ്ണായിരത്തിലധികം കെയര്‍ ഹോമുകള്‍ പ്രവര്‍ത്തിയ്‌ക്കുന്നുണ്‌ട്‌. കൂടാതെ ഓള്‍ഏജ്‌ റെസിഡന്‍സും, മറ്റുപല വിധത്തിലുള്ള കെട്ടുറപ്പുള്ള വാര്‍ദ്ധക്യസ്ഥല സ്ഥാപനങ്ങളും ചിട്ടയായി പ്രവര്‍ത്തിയ്‌ക്കുന്നുണ്‌ടെങ്കിലും ഇവിടെയാക്കെ അന്തേവാസികള്‍ക്ക്‌ ശരിയായ പരിചരണം ലഭിക്കുന്നില്ല എന്നുകൂടി എംഡികെ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും നല്ലനിലയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഹോമുകള്‍ക്ക്‌ ഗുഡ്‌സര്‍ട്ടിഫിക്കറ്റ്‌ എന്‍ട്രികളും ലഭിയ്‌ക്കുന്നുണ്‌ട്‌. ജര്‍മനിയില്‍ കുടിയേറിയ മലയാളികളിലെ ആദ്യതലമുറക്കാര്‍ ഭൂരിഭാഗവും ആശുപത്രികളിലും ഓള്‍ഡേജ്‌ഹോമുകളിലും കെയര്‍ഹോമുകളിലുംാണ്‌ ജോലിചെയ്യുന്നത്‌.
ജര്‍മനിയില്‍ കെയര്‍ ഹോമുകള്‍ വൃദ്ധജനങ്ങളെ കെട്ടിയിടുന്നുവെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക