Image

സാജന്റെ മരണം പ്രവാസികള്‍ക്ക് ഒരു ചുണ്ടുപലക (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 21 June, 2019
സാജന്റെ മരണം  പ്രവാസികള്‍ക്ക്  ഒരു ചുണ്ടുപലക (ശ്രീകുമാര്‍  ഉണ്ണിത്താന്‍)
ആന്തൂരിലെ പ്രവാസി വ്യവസായിയായ  സാജന്റെ ആത്മഹത്യ പ്രവാസി ലോകം വളരെ ദുഖത്തോട് ആണ് കേട്ടത്.  ഈ മരണം പ്രവാസികള്‍ ആയ നമ്മളെ വളരെ  അസ്വസ്ഥതയുണ്ടാക്കുന്നു.തന്റെ സ്വാപ്ന വ്യവസായ സംരംഭത്തിന് അനുമതി നല്‍കാതെ, ആന്തൂര്‍ നഗരസഭ കളിപ്പിക്കുന്നതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. സാജന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി തേടി സാജന്‍ 20 ലേറെ തവണ നഗരസഭയില്‍ കയറിയിറങ്ങിയെന്നും, നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരും അനുമതി നിഷേധിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇത് ന്യൂസ് കണ്ടപ്പോള്‍ പ്രവാസികളയ നമ്മളിലെല്ലാം ഒരു ഞെട്ടല്‍ ഉണ്ടാക്കി എന്നതില്‍ ഒരു സംശയവുമില്ല  കാരണം സാജന്‍ നമ്മെപ്പോലെ ഒരു പ്രവാസി ആയിരുന്നു എന്നതിനാലാകണം. കേരളത്തില്‍ വളരുന്ന ഓരോ വ്യക്തിയുടെയും ആഗ്രഹം കേരളത്തില്‍ തന്നെ ജോലി ചെയ്യണം എന്നതാണ്. പലപ്പോഴും വിദ്യാഭാസത്തിന് അനുസരിച്ചുള്ള ജോലികളും ശമ്പളവും കിട്ടാതെ വരുബ്ബോള്‍ നാം മറ്റു സ്ഥാലങ്ങളിലേക്ക് ജോലി തേടി പോകുന്നു. കേരളത്തില്‍ നിന്ന് ജോലി തേടി പോകുന്ന ഓരോ വ്യക്തിയുടെയും ആഗ്രഹം കുറച്ചു കാലം ജോലിയൊക്കെ ചെയ്യ്ത് കുറച്ചു സാമ്പത്തികം എക്കെ ഉണ്ടാക്കി  തിരുച്ചു വരണം എന്നതാണ്.

പക്ഷേ കുറച്ചു കാലം  കഴിയുബോഴേക്കും  നാം പല കാരണങ്ങളാല്‍ ജോബ് മാര്‍ക്കറ്റില്‍ നിന്നും വളരെ അകലെ ആയിരിക്കും അതുകൊണ്ടു തന്നെ പലരും തിരുച്ചു പോകുക എന്നത് അസാധ്യമാകും. അമേരിക്കയില്‍ ഏച്ചു വണ്‍ വിസയില്‍ വന്ന പല കഠ ക്കാരും ഇവിടെ വിസയും ഇല്ല നാട്ടില്‍ തിരിച്ചുചെന്ന് ജോലി കിട്ടുക എന്നതും അസാധ്യമാകുന്നു.  അതുകൊണ്ടു തന്നെ പലരും എന്തെങ്കിലും ബിസിനസ് ചെയ്യാം എന്ന് വിചാരിക്കുന്നത്. ഇതുപോലെയാണ് മിക്ക പ്രവാസികളുടെയും അവസ്ഥ.

അന്യ നാടുകളില്‍  പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടില്‍ വന്നു എന്തെങ്കിലും സംരഭം തുടങ്ങുവാന്‍ ശ്രമിച്ചാല്‍ അവരെ കേരളം ബുര്‍ഷകളായി മുദ്രകുത്തും. ഏത് ഓഫീസുകളില്‍ പോയാലും പത്തുവട്ടം നടത്താതെ ഒരു കാര്യവും നടത്തി തരില്ല, ഒരു പ്രവാസി നാട്ടില്‍ ചെന്നു എന്നറിഞ്ഞാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ പിരിവിനു വരും. ഏതെങ്കിലും ഒരു തൊഴിലാളിയെ ജോലിക്കു വിളിച്ചാല്‍ അവര്‍ക്കു കൂലി കൂടുതല്‍ ആണ് കാരണം ആര്‍ക്കു പ്രവാസി ബുര്‍ഷയാണ്.


പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ വന്നു ശിഷ്ടകാലം ജീവിക്കുവാന്‍ എന്തെങ്കിലും ഏര്‍പ്പാട്    തുടങ്ങിയാലും  കേരളത്തിലെ  ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍  നിരവധി കീറാമുട്ടികളുമായി വരും. അവരെ സംബന്ധിച്ചടത്തോളം പ്രവാസികള്‍ പണച്ചാക്കുകള്‍ ആണ്.  കേരളത്തില്‍ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിച്ച സാധാരണക്കാരനായ പ്രവാസികള്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചാല്‍  വളരെ വിരളം ആയിരിക്കും.

ഇന്ന് കേരളം എല്ലാ സംസ്ഥാങ്ങളെക്കാളും വിദ്യഭാസപരമായും സാമ്പത്തികമായും വളരെ മുന്നില്‍ ആണ്.
ഒരുലക്ഷം കോടി രൂപയാണ് പ്രവാസികളുടെ  വകയായി കേരളത്തിലെ  ബാങ്കുകളില്‍ ഉള്ളത്.
കേരളത്തില്‍ നിന്നുള്ള ബാങ്ക് ഡെപ്പോസിറ്റുകളാണ് ഇന്ത്യയിലെ മറ്റു സംഥാനങ്ങളില്‍ പോലും  ഉപയോഗിക്കുന്നത്.കേരളത്തെ ഇന്നത്തെ നിലയില്‍ ആക്കിയതില്‍ പ്രവാസികളുടെ പങ്കു വളരെ വലുതാണ്. പ്രവാസികളുടെ നിക്ഷേപം മൂലമാണ് പല മേഘലകളിലും കേരളത്തിന് ഒന്നാമനാകാന്‍ കഴിഞ്ഞത് .പലപ്പോഴും കേരളത്തിലെ അധികവര്‍ഗം ഇത് മറക്കുന്നതായാണ് . കടമിനിട്ട കവിതപോലെ "നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്നു " 

പ്രവാസിനാടുകളില്‍ സന്ദര്‍ശനം നടത്തുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും പ്രവാസികളെ വാനോളം പുകഴ്ത്തും . പ്രവാസികള്‍ നാടിന്റെ അഭിമാനമാണ്. നാട്ടില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് നടത്തേണ്ടുന്നതിന്റെ ആവിശ്യകതയെ പറ്റി വാചാലരാവും. പലരും ഈ മോഹന വാഗ്ദാനങ്ങള്‍  കേട്ട് നാട്ടില്‍ ബിസിനസ്സ് തുടങ്ങി എല്ലാം നഷ്ടപ്പെട്ടു ആത്മഹത്യ ചെയ്യുന്നവരില്‍ ഒരാള്‍ മാത്രമാണ് സാജന്‍. പലപ്പോഴും നാമൊന്നും അറിയാതെ  എത്രയെത്ര പ്രവാസികള്‍ ആത്മഹത്യ ചെയുന്നു.മരിച്ച ഒരാളെയും നമുക്ക്  തിരിച്ചുകൊണ്ടുവരാനാവില്ല പക്ഷേ  ഇനിയും ഇത് അവര്‍ത്തിക്കാതിരിക്കാന്‍ കഴിയണം.

ഓരോ സാജന്മാര്‍ മരിക്കുമ്പോഴും നമ്മുടെ ആത്മരോഷം ഉണരും. പുതിയൊരു പ്രശ്‌നം ഉടലെടുക്കുമ്പോള്‍ ഇത് എല്ലാവരും മറക്കും . ഇവിടെ മാറേണ്ടത് വ്യവസ്ഥിതിയാണ്. അനുമതികളും ലൈസന്‍സുകളും നമ്മുടെ അവകാശമാണ്. അതിന് വേണ്ടി എന്തിന് മറ്റുള്ളവരുടെ മുന്നില്‍ കൈകൂപ്പി നിക്കണം. ഗവണ്മെന്റ്  ശമ്പളം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് നാമെന്തിന് അവകാശങ്ങള്‍ക്കായി കൈക്കൂലി നല്കണം?

സി.പി.എം അനുഭാവിയാണ് മരിച്ച സാജന്‍. പല പാര്‍ട്ടി പരിപാടികളുടെയും സ്‌പോണ്‍സറും ആയിരുന്നു  എങ്കില്‍ കുടിയും സാജന് ഇതാണ് വിധിയെങ്കില്‍ സാധാരണക്കാരന്റെ കാര്യം പറയേണ്ടതുണ്ടോ .സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വകുപ്പുതല അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിവേണം. സര്‍ക്കാര്‍ തന്നെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരണം. അങ്ങനെയൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമേ പ്രവാസി  സമൂഹത്തിന് ഗവണ്‍മെന്റ്   എന്തെങ്കിലും ചെയ്തുവെന്ന് തോന്നുകയുള്ളൂ.

ഇത്തരം ആത്മഹത്യകള്‍ പുതിയതായി വരാന്‍ പോകുന്ന   വ്യവസായ സംരംഭകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍  നിക്ഷേപകര്‍ക്ക്  കേരളത്തില്‍ ദുരിതപൂര്‍ണമായ അവസ്ഥയാകും ഉണ്ടാവുക . നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ഇടത് തടസ്സമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സര്‍ക്കാര്‍ ശക്തമായ നടപിടി എടുത്തില്ലെങ്കില്‍ വരും കാലങ്ങളില്‍ ഒരു പ്രവാസിയും കേരളത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക