Image

സോഷ്യല്‍ മീഡിയയിലെ തരംഗമായ വിനോദ് നാരായണ്‍ ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു

സുനില്‍ തൈമറ്റം Published on 21 June, 2019
സോഷ്യല്‍ മീഡിയയിലെ തരംഗമായ വിനോദ് നാരായണ്‍ ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു
ന്യുജേഴ്‌സി: സമകാലീന സംഭവങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായ "ബല്ലാത്ത പഹയന്‍" എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിനോദ് നാരായണ്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ  കോണ്‍ഫറന്‍സില്‍ അതിഥിയായെത്തുന്നു. ദൃശ്യഅച്ചടിഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കൊപ്പം തന്നെ പൊതുസമൂഹത്തില്‍ നിര്‍ണായക സ്വാധീനം സോഷ്യല്‍ മീഡിയയും ചെലുത്തുന്നുവെന്ന തിരിച്ചറിവാണ് പ്രശസ്ത ബ്ലോഗറായ വിനോദ് നാരായണ്‍ വടക്കേ  അമേരിക്കയിലെ മലയാളമാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയോടൊപ്പം ക്ഷണിതാവായി എത്തുന്നുന്നത് .

2019 ഒക്ടോബര്‍ 10, 11 , 12  തീയതികളില്‍ ന്യൂജേഴ്‌സിയിലെ ഇഹോട്ടലില്‍ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ സമ്മേളനം അരങ്ങേറുന്നത്, രാഷ്ട്രീയമാധ്യമ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

കോഴിക്കോട്ടുകാരനായ "ബല്ലാത്ത പഹയന്‍ വിനോദ് നാരായണ്‍".... കോഴിക്കോട് ആര്‍.ഇ .സിയില്‍  (ഇന്നത്തെ National Institute of Technology) നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് ഭാരതത്തിലും ദുബായിലും ലണ്ടനിലും ജോലിയും ബിസിനസ്സും ചെയ്ത് കഴിഞ്ഞ 19 വര്‍ഷമായി അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്നു. ഇപ്പോള്‍ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്നു.

www.vinodnarayan.com  എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി കവിതകളും സമകാലീന കുറിപ്പുകളും എഴുതി തുടങ്ങി. കൂട്ടത്തില്‍ മര്‍ത്ത്യന്‍ എന്ന പേരില്‍ www.marthyan.com എന്ന ബ്ലോഗ് വഴി മലയാളം കവിതകളും പരിഭാഷകളും കഴിഞ്ഞ പത്ത് വര്‍ഷമായെഴുതുന്നു. 2016 ല്‍ ബല്ലാത്ത പഹയന്‍  യൂട്യൂബില്‍ തുടങ്ങി... സമകാലീന സംഭവങ്ങളും അതിനെ കുറിച്ചുള്ള സ്വതന്ത്രമായ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു... അടുത്തായി സോഷ്യല്‍ മീഡിയയിലെ കവിതകളും കഥകളും വര്‍ത്തമാനങ്ങളുമായി പഹയന്റെ 'Pahayan's Malayalam Podcast' എന്നൊരു പോഡ്കാസ്റ്റും തുടങ്ങിയിട്ടുണ്ട്... iTunes epw spotify ലും  Player.fm ലും ലഭ്യമാണ് ... 2019ല്‍ ഇറങ്ങിയ 'ദി ഗാംബ്ലര്‍' എന്ന സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുകയും ചെയ്തു... 

ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് എട്ടാമത്   ദേശീയ  കോണ്‍ ഫ്രന്‍സിന്റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ കോണ്‍ഫ്രന്‍സ്‌ന്റെ മാറ്റ് കൂട്ടും.

എട്ടാമത്   ദേശീയ  കോണ്‍ ഫ്രന്‍സ്   സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം   (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ്  (വൈസ് പ്രസിഡന്റ്),  അനില്‍ ആറന്മുള  (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്,  (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

സോഷ്യല്‍ മീഡിയയിലെ തരംഗമായ വിനോദ് നാരായണ്‍ ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു
Join WhatsApp News
true journalist 2019-06-22 00:23:25
Please don't mix up backyard time pass video comedian with genuine journalists and make the IPC conference a mockery
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക