Image

ഷാങ്ഹായ് ചലച്ചിത്രമേളയില്‍ കയ്യടി നേടി ഇന്ദ്രന്‍സ്; ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു

Published on 21 June, 2019
ഷാങ്ഹായ് ചലച്ചിത്രമേളയില്‍ കയ്യടി നേടി ഇന്ദ്രന്‍സ്; ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു
ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കയ്യടി നേടി ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനും ഡോ ബിജുവിനും പുറമേ പ്രകാശ് ബാരെ അടക്കമുള്ളവരും 24 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതാദ്യമായാണ് ഇന്ദ്രന്‍സ് പങ്കെടുക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച്‌ റെഡ് കാര്‍പ്പറ്റിലൂടെ ഇന്ദ്രന്‍സും സംഘവും നടന്ന് നീങ്ങുമ്ബോള്‍ സദസില്‍ കരഘോഷം മുഴങ്ങി. തനിക്ക് നല്ല ആരോഗ്യമുള്ളതിനാല്‍ ഷൂട്ടിങ് സമയത്ത് ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ലെന്ന ഇന്ദ്രന്‍സിന്റെ മറുപടി സദസില്‍ ചിരിപടര്‍ത്തി. 

ഡോ ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ മത്സരവിഭാഗത്തിലാണ് ഇത്തവണ ഷാങ്ഹായ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ കാലാവസ്ഥകളിലൂടെ കടന്ന് പോകുന്ന ചിത്രം ഒന്നരവര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക