Image

ചാര്‍മിയുടെ വിവാഹ അഭ്യര്‍ത്ഥനയ്‌ക്ക്‌ സമ്മതം മൂളി തൃഷ; അമ്പരന്ന്‌ ആരാധകര്‍

Published on 21 June, 2019
ചാര്‍മിയുടെ വിവാഹ അഭ്യര്‍ത്ഥനയ്‌ക്ക്‌ സമ്മതം മൂളി തൃഷ; അമ്പരന്ന്‌ ആരാധകര്‍


കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ നടി ചാര്‍മി കൗര്‍ നടി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടി തൃഷയുടെ ജന്‍മദിനത്തിന്‌ ആശംസ നേരുന്ന സമയത്ത്‌ തമാ രൂപേണ വിവാഹാഭ്യര്‍ത്ഥന നടത്തിയത്‌ ആരാധകര്‍ക്ക്‌ ഏറെ കൗതുകമായിരുന്നു. ചാര്‍മിയുടെ വിവാഹാഭ്യര്‍ത്ഥനയ്‌ക്ക്‌ സമ്മതം മൂളി തൃഷ തന്നെ രംഗത്തെത്തി റിട്വീറ്റ്‌ ചെയ്‌തതോടെ സിനിമാ ലോകം വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. 

``പ്രിയമുള്ളവളേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്ത്‌ നില്‍പ്പാണ്‌ ഞാന്‍. നമുക്ക്‌ വിവാഹം കഴിക്കാം. (ഇത്‌ ഇപ്പോള്‍ നിയമപരമാണല്ലോ) ചാര്‍മിയുടെ ട്വീറ്റിന്‌ നന്ദി പറഞ്ഞു കൊണ്ടാണ്‌ തൃഷ വിവാഹാഭ്യര്‍ത്ഥനയ്‌ക്ക്‌ സമ്മതം മൂളിയിരിക്കുന്നത്‌.'' ഇങ്ങനെയായിരുന്നു ചാര്‍മി ട്വിറ്ററില്‍ കുറിച്ചത്‌. രസകരമായ ഈ ട്വീറ്റ്‌ കണ്ടപ്പോഴേ ആരാധകര്‍ അതേറ്റെടുക്കുകയായിരുന്നു. തനിക്ക്‌ എപ്പൊഴേ സമ്മതമാണെന്നായിരുന്നു തൃഷയുടെ മറുപടി. 

 തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചാണ്‌ ചാര്‍മി ഇങ്ങനെ ട്വീറ്റ്‌ ചെയ്‌തത്‌. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം തൃഷയെ കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്ന ചിത്രവും ചാര്‍മി പോസ്റ്റ്‌ ചെയ്‌തിരുന്നു. ഇതാണ്‌ തൃഷയിപ്പോള്‍ റിട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.
ചാര്‍മിയുടെ ട്വീറ്റ്‌ സഭ്യതയ്‌ക്ക്‌ നിരക്കുന്നതല്ലെന്നു പറഞ്ഞ്‌ ചിലയാളുകള്‍ രംഗത്തെത്തിയിരുന്നു. സിനിമാതാരങ്ങള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പങ്കു വയ്‌ക്കുന്നത്‌ സമൂഹത്തിനു തെറ്റായ സന്ദേശമാണ്‌ നല്‍കുന്നതെന്നും ചിലര്‍ വാദിച്ചിരുന്നു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക