Image

മഴയിലും കാറ്റിലും മൂന്ന് വീടുകള്‍ ഭാഗികമായി നശിച്ചു

Published on 28 April, 2012
മഴയിലും കാറ്റിലും മൂന്ന് വീടുകള്‍ ഭാഗികമായി നശിച്ചു
കോട്ടയം: കനത്തമഴയിലും കാറ്റിലും മൂന്ന് വീടുകള്‍ ഭാഗികമായി നശിച്ചു. കോട്ടയം വെള്ളൂര്‍ കരിയില്‍ ഗോപി, വാകത്താനം പരിയാരം വാലുപറമ്പില്‍ പി. എം. രാജപ്പന്‍, വൈക്കം മേന്മുറി ഇല്ലിക്കല്‍ തങ്കമ്മ എന്നിവരുടെ വീടുകളാണ് നശിച്ചത്. ഗോപിയുടെ വീടും സമീപത്തെ തൊഴുത്തും ഭാഗികമായി തകര്‍ന്നു. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മേല്‍ക്കൂര വീണ് ഭാഗികമായി തകര്‍ന്ന രാജപ്പന്‍െറ വീടിന് 3000 രൂപയാണ് നഷ്ടം. കനത്തമഴയില്‍ അപ്പര്‍കുട്ടനാട് മേഖലയില്‍ നെല്‍കൃഷിക്ക് കനത്തനാശം നേരിട്ടു.
കോട്ടയം, കുമരകം, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, ചങ്ങനാശേരി, കുറിച്ചി, തുരുത്തി, ഈര എന്നീമേഖലയിലാണ് കൃഷിനാശം നേരിട്ടത്.
സപൈ്ളകോയുടെ നെല്ല് സംഭരണം വൈകിയതിനാല്‍ കൊയ്തുകൂട്ടിയ നെലും നശിച്ചു. കുമരകം മേഖലയിലെ മങ്കുഴി -പുതിയാട്, ഇടവട്ടം, കൊല്ലകേരി, എം.എന്‍ ബ്ളോക് എന്നിവിടങ്ങളിലായി 600 ഏക്കറിലെ നെല്ല് സംഭരിക്കാതെ കിടക്കുകയാണ്. മഴയില്‍ കൂട്ടിയിട്ട നെല്ലിന്‍െറ അടിഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നതാണ് പ്രധാനപ്രശ്നം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക