Image

ജോര്‍ജിയായില്‍ മാരിയോണ്‍ വില്‍സണ്‍ ജൂനിയറിന്റെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ Published on 21 June, 2019
ജോര്‍ജിയായില്‍ മാരിയോണ്‍ വില്‍സണ്‍ ജൂനിയറിന്റെ വധശിക്ഷ നടപ്പാക്കി
ജോര്‍ജിയ: റൈഡ് നല്‍കിയ ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സില്‍ രണ്ടാമത്തെ പ്രതിയായിരുന്നു മാറിയോണ്‍ വില്‍സന്റെ (42) വധശിക്ഷ ജൂണ്‍ 21 വ്യാഴാഴ്ച വൈകിട്ട് ജാക്‌സണ്‍ സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി.

വധശിക്ഷ ഒഴിവാക്കണമെന്ന അവസാന അപേക്ഷയും യു എസ്് സുപ്രീം കോടതി തള്ളിയതിന് തൊട്ടു പുറകാലെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേസിപ്പിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിതീകരിച്ചു.

1976 ല്‍ വധശിക്ഷ പുനഃ സ്ഥാപിച്ചതിന് ശേഷം നടപ്പാക്കുന്ന 1500-ാമത്തെ വധശിക്ഷയായിരുന്നു ഇത്.

കാറോടിച്ചു വരികയായിരുന്ന 24 വയസ്സുള്ള ഡൊണൊവാന്‍ എന്ന യുവാവിനോട് റൈഡ് ആവശ്യപ്പെട്ട വില്‍സനും കൂട്ടുപ്രതി റോബര്‍ട്ട് ബട്ടും കുറച്ചു ദൂരം ഒന്നിച്ചു യാത്ര ചെയ്ത് വിജന പ്രദേശത്തു വെച്ച് ഡൊണോവാനെ കാറില്‍ നിന്നും നിര്‍ബന്ധിച്ചു പുറത്തിറക്കി വെടിവെച്ച് കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഈ കേസ്സില്‍ ആദ്യ പ്രതി ബട്ടിന്റെ (40) വധശിക്ഷ 2018 മെയ് മാസം നടപ്പാക്കിയിരുന്നു.

ബട്ടായിരുന്നു വെടിവെച്ചതെന്നും, വില്‍സന് ഇതേകുറിച്ച് അറിവില്ലായിരുന്നുവെന്നും അറ്റോര്‍ണി കോടതിയില്‍ വാദിച്ചുവെങ്കിലും ജൂറി വാദം അംഗീകരിച്ചില്ല.

വിഷം കുത്തിവെച്ച് വധ ശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ആളി പടരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിര്‍ബാധം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക