Image

ഷൂട്ടിങിനിടെ നടിയ്ക്കു നേരെ കയ്യേറ്റശ്രമം; തടയാന്‍ ശ്രമിച്ച മലയാളി ഛായാഗ്രാഹകന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്

Published on 20 June, 2019
ഷൂട്ടിങിനിടെ നടിയ്ക്കു നേരെ കയ്യേറ്റശ്രമം; തടയാന്‍ ശ്രമിച്ച മലയാളി ഛായാഗ്രാഹകന്‍  ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്

മുംബൈ : ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ മലയാളി ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്. വെബ് സീരീസ് ചിത്രീകരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. സന്തോഷിന് നെറ്റിയിലും കൈയിലും സാരമായി പരിക്കേറ്റു. മുറിവില്‍ ആറ് കുത്തിക്കെട്ടുണ്ട്.


താനെ ഫാക്ടറിയില്‍ 'ഫിക്‌സര്‍' എന്ന വെബ് സീരീസ് ചിത്രീകരിക്കുന്നതിനിടെയാണ് നാലംഗ സംഘം അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്. നടി മഹി ഗില്ലിനെ ആക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നിതിനിടെയാണ് മര്‍ദ്ദനമേറ്റത്. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായി.

വാനിറ്റി കാര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. നടിയെ ഉടന്‍ തന്നെ വാനിറ്റി വാനില്‍ നിന്നും കാറിലേയ്ക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും 18 ലക്ഷം രൂപയുടെ നഷ്ടം സൈറ്റില്‍ സംഭവിച്ചുവെന്നും നിര്‍മ്മാതാവ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക