Image

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ല: ടി.എച്ച് മുസ്തഫ

Published on 28 April, 2012
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ല: ടി.എച്ച് മുസ്തഫ
തൃശൂര്‍: പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്ന് മുന്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ടി.എച്ച് മുസ്തഫ. കേസ് പരിഗണിക്കുന്ന തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് മുസ്തഫ ഇക്കാര്യം ഉന്നയിച്ചത്.

കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും താന്‍ കൊടുത്ത വിജിലന്‍സ് ഹര്‍ജി വി.എസ്. അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്നും മുസ്തഫ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക