Image

വ്യക്തിവൈരാഗ്യം, ക്രൂരത... എം.വി ഗോവിന്ദന്‍റെ ഭാര്യ ശ്യാമള ഇങ്ങനെയൊക്കെയാണ്

കല Published on 20 June, 2019
വ്യക്തിവൈരാഗ്യം, ക്രൂരത... എം.വി ഗോവിന്ദന്‍റെ ഭാര്യ ശ്യാമള ഇങ്ങനെയൊക്കെയാണ്

കണ്ണൂരിലെ പ്രവാസിയായ സാജന്‍ പാറയിലിന്‍റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്ണ്‍ പി.കെ ശ്യാമളക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്‍റെ ഭാര്യയാണ് പി.കെ ശ്യാമള എന്ന സിപിഎംകാരി. ഇപ്പോള്‍ ആന്തൂര്‍ നഗരസഭയിലെ സിപിഎമ്മിന്‍റെ ചെയര്‍പേഴ്സണ്‍. 
പി.കെ ശ്യാമള വ്യക്തിവൈരാഗ്യം മൂലം മനപ്പൂര്‍വ്വം സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് നഗരസഭയുടെ അനുമതി നിഷേധിച്ചതാണെന്നും പി.കെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. 
ശ്യാമള ഇത്തരത്തില്‍ ആളുകളെ ദ്രോഹിക്കുന്ന നിലപാട് ആദ്യമായിട്ടല്ല സ്വീകരിക്കുന്നതെന്നും വ്യക്തിവൈരാഗ്യം വെച്ച് പെരുമാറുന്നയാളാണ് ശ്യാമളയെന്നും ആരോപിച്ച് വനിതാ വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും രംഗത്തെത്തി. സിപിഎം അനുഭാവികളായ ഇവര്‍ക്കെതിരെ പാര്‍ട്ടിയുടെ ഗ്രൂപ്പ് വഴക്ക് കാരണമാണ് ശ്യാമളയ്ക്ക് വൈരാഗ്യം വന്നത്. ശ്യാമളയുടെ ഉപദ്രവം കാരണം നാല്പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച് ഇവര്‍ക്ക് ബിസ്നസുമായി ഓടിരക്ഷപെടേണ്ടി വന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക