Image

കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 21 ന്

Published on 19 June, 2019
കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 21 ന്


കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റിന്റെയും ഇന്ത്യന്‍ ഡെന്റിസ്റ്റ്‌സ് അലൈന്‍സ് കുവൈറ്റിന്റേയും സഹകരണത്തോടെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 21 ന് (വെള്ളി) രാവിലെ 8 മുതല്‍ 12 വരെ മംഗഫ് അല്‍നജാത്ത് സ്‌കൂളില്‍ നടക്കും. 

നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും ക്യാമ്പിന്റെ പ്രയോജനം ലഭിക്കുക. ക്യാമ്പില്‍ സ്തനാര്‍ബുദ രോഗനിര്‍ണയത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഗൈനക്കോളജി, റേഡിയോളജി, ഇഎന്‍ടി, കാര്‍ഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓര്‍ത്തോ, ജനറല്‍ ഫിസിഷ്യന്‍, ഡെര്‍മറ്റോളജി, ഇന്റേണല്‍ മെഡിസിന്‍, നേത്ര വിഭാഗം, ഡെന്റല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങള്‍ ക്യാമ്പിന്റെ ഭാഗമാണ്. 

ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ ംംം.സമഹമസൗംമശ.േരീാ എന്ന വെബ്‌സൈറ്റിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ ഉറപ്പാക്കേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: 51698636 (ഫഹാഹീല്‍), 65517529 (അബു ഹലീഫ), 66924313 (സാല്‍മിയ), 60486967 (അബാസിയ). 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക