Image

പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം- ബി. ഗോപാലകൃഷ്ണന്‍

Published on 19 June, 2019
പി.കെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം-  ബി. ഗോപാലകൃഷ്ണന്‍


തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശ്യാമളയ്‌ക്കെതിരെ ഐ.പി.സി 306ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് പിണറായി കേസെടുക്കണമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ മുന്‍സിപ്പാലിറ്റി കേരളത്തിലെ ചൈനയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗരാജ്യത്തില്‍ നഗരസഭ ചെയര്‍മാന്‍ ഫ്യൂഡലിസ്റ്റായതെങ്ങനെ? പ്രവാസിയുടെ ആത്മഹത്യയുടെ കാരണം കമ്യൂണിസത്തിന്റെ തത്വശാസ്ത്രപരമായ പരാജയമോ അതോ ഗോവിന്ദന്‍ മാഷുടെ കുടിപ്പകയോ?ഇടതുപക്ഷ വ്യവസായ നയം നടപ്പാക്കുന്നത് വ്യവസായികളെ ആത്മഹത്യ ചെയ്യിപ്പിച്ചു കൊണ്ടാണോ? കൊല്ലത്ത് വ്യവസായി ആത്മഹത്യ ചെയ്തപ്പോള്‍ ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞ പിണറായി ആന്തൂരിലെ ആത്മഹത്യയെ ക്കുറിച്ച് എന്ത് പറയുന്നു. താന്‍ ഉള്ളിടത്തോളം കെട്ടിടത്തിന് അനുമതി തരില്ലന്ന് റയാന്‍ ഗോവിന്ദന്‍ മാഷുടെ ഭാര്യയുടെ തറവാട്ട് സ്വത്താണോ നഗരസഭ?.

തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ആകുമ്പോഴാണ് നഗരസഭയിലെ ഈ ഫ്യൂഡലിസം. കേരളത്തിലെ കമ്മൂണിസ്റ്റ് ഭരണാധികാരികളെ ഭരണം പഠിപ്പിക്കാന്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ഗുജറാത്തില്‍ വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജയരാജനോടുള്ള പകയുടെ രക്തസാക്ഷിയായി ഒരു വ്യവസായി മാറുമ്പോള്‍ കണ്ണൂരിലെ കമ്മ്യൂണിസം എരിഞ്ഞടങ്ങുന്നതാണ് നേര്‍കാഴ്ചയെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക