Image

ടിപ്പര്‍ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; ഓടിയെത്തിയ സഹോദരന്‍ കുഴഞ്ഞുവീണു മരിച്ചു.

Published on 19 June, 2019
ടിപ്പര്‍ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; ഓടിയെത്തിയ സഹോദരന്‍ കുഴഞ്ഞുവീണു മരിച്ചു.


മലപ്പുറം: ടിപ്പര്‍ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചതിനു പിന്നാലെ ഓടിയെത്തിയ സഹോദരന്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയ്ക്കല്‍ ക്ലാരി പണിക്കര്‍പടിയില്‍ ലോറി റോഡിന്റെ ഒരുവശത്തേക്കു പാഞ്ഞുകയറിയാണ് ക്ലാരി പരുത്തിക്കുന്നന്‍ അബ്ദുല്‍ മജീദ് (45) അപകടത്തില്‍പ്പെട്ടത്. 

ശബ്ദം കേട്ട് ഓടിവന്ന സഹോദരന്‍ മുസ്തഫ (50) അപകടം കണ്ട് കുഴഞ്ഞുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറിക്കടിയില്‍നിന്ന് പുറത്തെടുത്ത് അബ്ദുല്‍ മജീദിനെ ആശുപത്രിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷം മരിച്ചു. വീടിനു സമീപമാണ് അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക