കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു പുതിയ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ജോസ് കെ.മാണിയെ അനുകൂലിക്കുന്ന നിലവിലുള്ള ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിനെ മാറ്റി പകരം സീനിയര്‍ വൈസ് പ്രസിഡന്റ് എ.വി.തോമസിന് ചുമതല നല്‍കിയെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടു.
ജോസ് കെ.മാണി വിഭാഗം ഏകപക്ഷീയമായി ചെയര്‍മാനെ തിരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെ പാര്‍ട്ടി പിളര്‍ന്നതായി പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുഡിഎഫ് രംഗത്തെത്തി. ജോസ് കെ.മാണിയോടും പി.ജെ.ജോസഫിനോടും പ്രശ്‌നം അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സമവായ നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനിടെയാണ് ജോസ് കെ.മാണിയെ അനുകൂലിക്കുന്ന ജില്ല പ്രസിഡന്റുമാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നത്.