Image

*രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.*

ശ്രീരാജ് കടയ്ക്കല്‍ Published on 19 June, 2019
*രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.*
തിരുവനന്തപുരം : ജൂണ്‍ 21 ന് പള്ളിപ്പുറം സി.ആര്‍. പി.എഫ് ഗ്രൗണ്ടില്‍ രാവിലെ 6  മുതല്‍ 8 മണി വരെ   തിരുവനന്തപുരം ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന യോഗ ചലഞ്ച് കേരളത്തിലെ   ലോകയോഗദിനാഘോഷങ്ങളിലെ മുഖ്യ പരിപാടിയാണ്.ഭാരതമൊട്ടാകെ തിരുവനന്തപുരം ഉള്‍പ്പടെ 22 കേന്ദ്രങ്ങളിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഇത്തരം റെക്കോര്‍സ് ശ്രമങ്ങള്‍ നടത്തുന്നത്.യോഗശാസ്ത്രത്തിലെ വീരഭദ്രാസനം മൂന്ന് മിനിറ്റ് നേരം നിലനിര്‍ത്തുകയെന്നതാണ് ഗിന്നസ്സ് ചലഞ്ച്.ആര്‍ട്ട് ഓഫ് ലിവിംഗിലെ സര്‍ട്ടിഫൈഡ് യോഗപ്രൊഷണല്‍മാര്‍ കഴിഞ്ഞ 10 ദിവസങ്ങളായി ഇതിനുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിവരികയാണ്.തിരുവനന്തപുരം ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിലാണ്ചലഞ്ച്‌സംഘടിപ്പിച്ചിട്ടുള്ളത്.സി.ആര്‍.പി.എഫ്,ബി.എസ്.എഫ്,  സി.ഐ.എസ്സ്.എഫ്, ഐ റ്റി.ബി.പി തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളും സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ടെക്‌നോപാര്‍ക് ജീവനക്കാരും  ആര്‍ട്ട് ഓഫ് ലിവിംഗ് അംഗങ്ങളോടൊപ്പം ചലഞ്ചിന്റെ ഭാഗമാകും. ആയിരത്തില്‍പ്പരം പേര്‍ പള്ളിപ്പുറത്തെ ചലഞ്ചില്‍ പങ്കെടുക്കും.ആര്‍ട്ട് ഓഫ് ലിവിംഗിന്റെ രാജ്യാന്തര യോഗദിനാഘോഷങ്ങള്‍ ജീവനകലാ ആചാര്യന്‍ പൂജനീയ ശ്രീ.ശ്രീ .രവിശങ്കര്‍ജി ജൂണ്‍ 6ന് സ്വിറ്റ്സ്സര്‍ലന്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഉദ്ഘാടനം ചെയ്തു. അതിനെ തുടര്‍ന്ന് ഭാരത സര്‍ക്കാരിന്റെ ആയൂഷ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള  കോമണ്‍യോഗ പ്രോട്ടോക്കോള്‍ പ്രകാരം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ യോഗ കാമ്പയിന്‍ ജില്ലയില്‍  25 കേന്ദ്രങ്ങളില്‍ നടന്നുവരുന്നു. ബാംഗ്‌ളൂരിലെ ശ്രീശ്രീ സ്‌കൂള്‍ ഓഫ് യോഗയുടെ നേതൃത്യത്തിലുള്ള യോഗ പ്രോഗ്രാമുകളും ജില്ലയില്‍ പത്ത് സ്ഥലത്ത് നടക്കുന്നുണ്ട്.

ജില്ലയിലെ യോഗദിനാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 20ന് വൈകിട്ട് 6 മണിക്ക് മരുതംകുഴിയിലുള്ള കേരളാശ്രമത്തില്‍ നടക്കും. സ്വാമി ശ്രീ പ്രശാന്ത്ജീ, സംസ്ഥാന ടീച്ചര്‍ കോഓഡിനേറ്റര്‍ ശ്രീ.രമേഷ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ജില്ലയിലെ 30 സെന്ററുകളിലും യോഗദിനം 21ന് യോഗപ്രദര്‍ശനത്തോടെ ആഘോഷിയ്ക്കും.

https://twitter.com/IndiainSwiss/status/1139407194732937221?s=03

*രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.**രാജ്യാന്തര യോഗദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ്  ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്.*
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക