ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി പിരിച്ചുവിട്ടു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിക്കേറ്റ പരാജയത്തിന് പിന്നാലെ പൂര്‍ണമായ അഴിച്ചുപണി വേണമെന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, നിലവിലെ പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ബി. ഖാന്ദ്രെ എന്നിവര്‍ക്ക് പദവിയില്‍ തുടരാമെന്നും എഐസിസി വ്യക്തമാക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷന് ബേഗിനെ പാര്‍ട്ടിയില്‍നിന്നും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.