Image

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല - മന്ത്രി എ.കെ.ബാലന്‍

Published on 19 June, 2019
കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല - മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാരിനെ ഒരുവിഭാഗത്തെ ഉപയോഗിച്ച്‌ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ശ്രമമെന്നും മന്ത്രി എ.കെ.ബാലന്‍ .

ലളിതകലാ അക്കാദമി എന്നത് സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്ക് ഇല്ലെങ്കിലും മറ്റുപലര്‍ക്കുമുണ്ട് . സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരുവിധ അസഹിഷ്ണുതയുമില്ല. ലളിതകലാ അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയമപ്രകാരമാണ് നടക്കുന്നത് . സര്‍ക്കാര്‍ എന്നത് ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിന്റേത് മാത്രമല്ല . ലളിതാകലാ അക്കാദമി ഇക്കാര്യത്തിലെടുക്കുന്ന തുടര്‍നടപടികള്‍ സര്‍ക്കാര്‍ പിന്നീട് പരിശോധിക്കുന്നതായിരിക്കും .- മന്ത്രി വ്യക്തമാക്കി .

മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞത് സര്‍ക്കാരല്ല. ഏത് വിഭാഗത്തിനെതിരായാണോ ചിഹ്നം പ്രത്യക്ഷപ്പെട്ടത് അവരാണ് പറയുന്നത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അത് പുനപരിശോധിക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക