Image

അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍

റോയി മണ്ണൂര്‍ ,അരിസോണ Published on 07 July, 2011
അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
ഫീനിക്‌സ് : ചൊവ്വാഴ്ച വൈകുന്നേരം മണിക്കുറില്‍ 60 മൈല്‍ വേഗതയില്‍ വീശിയടിച്ച പൊടിക്കാറ്റിനെ തുടര്‍ന്ന് ഫീനിക്‌സ് മെട്രോസിറ്റിയിലെ ഗതാഗതം മണിക്കൂറുകളോളം നിലച്ചു, ഫീനിക്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങള്‍ ലാസ് വേഗസിലേക്കും, ലോസ് എഞ്ചല്‍സിലേക്കും തിരിച്ചു വിട്ടു. പെട്ടെന്നുണ്ടായ കാഴ്ച തടസ്സത്തെ തുടര്‍ന്ന് ഇരുന്നുറോളം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ആളാപായമില്ല.

50 മൈല്‍ വീതിയില്‍ ഒരു സുനാമി തിരയ്ക്ക് സമാനമായി കടന്ന് വന്ന ഈ കാറ്റിനെ തുടര്‍ന്ന് നിരവധി മരങ്ങള്‍ കടപുഴകി വീണു. ചില ഭാഗങ്ങളില്‍ വൈദ്യുതിലൈനിന്റെ മുകളിലേക്ക് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് 8000 വീടുകളിലേക്കുള്ള വൈദ്യുതിബന്ധവും തകരാറിലായി കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള ഒരു പൊടിക്കാറ്റ് ഉണ്ടായതായി ഓര്‍ക്കുന്നില്ലെന്ന് അരിസോണ നിവാസികള്‍ പറയുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുവൈറ്റിലും ഇത്തരത്തിലുള്ള ഒരു പൊടിക്കാറ്റ് പ്രത്യക്ഷപ്പെടുകയുണ്ടായി.

അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
അരിസോണയില്‍ പൊടിക്കാറ്റ്: 60 മൈല്‍ വേഗതയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക