എന്‍ഡോസള്‍ഫാന്‍: കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ മേയ് അഞ്ചിന് ഹര്‍ത്താല്‍
Published on 28 April, 2012
കണ്ണൂര്‍: കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍
മേയ് അഞ്ചിന് ഡിവൈഎഫ്ഐ ഹര്‍ത്താല്‍ ആചരിക്കും. എന്‍ഡോസള്‍ഫാന്‍
പ്രശ്നത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠന റിപ്പോര്‍ട്ട്
തിരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട്
അതിശയിപ്പിക്കുന്നതാണെന്നും സ്വന്തം ജനതയെ സര്‍ക്കാര്‍
ഒറ്റുകൊടുക്കുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്
പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠന റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ കമ്പനി
പ്രതിനിധി എസ്.ഗണേശനുമായി ചര്‍ച്ച ചെയ്ത് കുറ്റമറ്റതാക്കണമെന്ന്
ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജിവ് സദാനന്ദന് കോഴിക്കോട്
മെഡിക്കല്‍ കോളജിന് കത്തയച്ചിരുന്നു. ഗണേശനയച്ച വക്കീല്‍ നോട്ടീസിലെ
ആവശ്യപ്രകാരമാണ് കത്തയച്ചതെന്നായിരുന്നു സര്‍ക്കാര്‍
വിശദീകരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല