Image

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ലെന്ന് വിഎസ്ഡിപി

Published on 28 April, 2012
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ലെന്ന് വിഎസ്ഡിപി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കില്ലെന്ന് വിഎസ്ഡിപി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ ചന്ദ്രശേഖരന്‍ തയാറായില്ല. ഇക്കാര്യം സെന്‍ട്രല്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നാടാര്‍ സമുദായത്തിന് മന്ത്രി സ്ഥാനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ രമേശ് ചെന്നിത്തല ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് വിഎസ്ഡിപി നിലപാട് മാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക