Image

എവിടെയിൽ ഷഹാനയായി അനശ്വര രാജൻ: ആശംസകൾ അറിയിച്ച് മഞ്ജു വാര്യർ

Published on 18 June, 2019
എവിടെയിൽ ഷഹാനയായി അനശ്വര രാജൻ: ആശംസകൾ അറിയിച്ച് മഞ്ജു വാര്യർ
പാര്‍വതി തിരുവോത്ത് നായികയായെത്തിയ വിജയ ചിത്രം ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എവിടെയില്‍ ഷഹാന എന്ന കഥാപത്രവുമായി ഉദാഹരണം സുജാതയിലെ സുന്ദരി അനശ്വര രാജന്‍ എത്തുന്നു . അനശ്വരക്ക് ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ . ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനശ്വരയെ നടി ആശംസകള്‍ അറിയിച്ചത്. കെ കെ രാജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം.

സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു സന്തോഷ്, ഷെബിന്‍ ബെന്‍സണ്‍, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ഔസേപ്പച്ചനാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചനകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക