Image

രാഹുലിനെ മലര്‍ത്തിയടിച്ച സ്മൃതിയെ കൈയ്യടിച്ച് സ്വാഗതം ചെയ്ത് മോദി; വിവാദങ്ങളൊരുക്കി പ്രജ്ഞാ സിംങ് ഠാക്കൂര്‍

കല Published on 17 June, 2019
രാഹുലിനെ മലര്‍ത്തിയടിച്ച സ്മൃതിയെ കൈയ്യടിച്ച് സ്വാഗതം ചെയ്ത് മോദി; വിവാദങ്ങളൊരുക്കി പ്രജ്ഞാ സിംങ് ഠാക്കൂര്‍

17ാം ലോക്സഭയിലെ ആദ്യ ദിനമായ ഇന്നലെ താരമായി തിളങ്ങിയത് സാക്ഷാല്‍ സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി സഭയിലെത്തിയ സ്മൃതി സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുനേറ്റ്പപോള്‍ മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭരണപക്ഷ എം.പിമാരും കൈയ്യടിയോടെ സ്വാഗതം ചെയ്തു. ഈ സമയം രാഹുല്‍ സഭയില്‍ ഉണ്ടായിരുന്നില്ല. രാഹുല്‍ എവിടെയെന്ന് ചോദിച്ച് ബിജെപി എംപിമാര്‍ പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതെല്ലാം കണ്ട് സോണി ഗാന്ധി സഭയിലുണ്ടായിരുന്നു. 
ലോക്സഭയിലെ ആദ്യദിനത്തില്‍ തന്നെ തീവ്രദേശിയ വികാരം ആളിക്കത്തിക്കാനായിരുന്നു ബിജെപിയുടെ തീവ്രമുഖമായ പ്രജ്ഞ സിങ് ഠാക്കുറിന്‍റെ ശ്രമം. മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ അവര്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് പതിവില്ലാത്ത വിധത്തില്‍ ഭാരത് മാതാ കീ ജയ് എന്നുവിളിച്ചായിരുന്നു. തന്‍റെ ഗുരുവിന്‍റെ പേരിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തതും. ഇത് കേരളത്തില്‍ നിന്നുള്ള എം.പി എന്‍.കെ പ്രേമചന്ദ്രന്‍ പ്രോട്ടൈം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയും തമ്മില്‍ ബഹളമായി. തുടര്‍ന്ന് പ്രതിജ്ഞയെടുത്ത മറ്റു ബിജെപി അംഗങ്ങളും പ്രജ്ഞയെ അനുകരിച്ച് സത്യവാചകത്തിന്‍റെ ഒടുവില്‍ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം ചേര്‍ക്കാന്‍ തുടങ്ങി. പ്രതിപക്ഷം വീണ്ടും വിഷയമുന്നയിച്ചു. തുടര്‍ന്ന് സഭാചട്ടം പാലിക്കാന്‍ സ്പീക്കര്‍ റൂളിംങ് നല്‍കി. എന്നിട്ടും ബിജെപി അംഗങ്ങള്‍ വഴങ്ങിയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക