Image

ലോക്സഭാ നേതാവ് ആരെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും തീരുമാനിക്കാന്‍ കഴിയുന്നില്ല; നല്ലൊരു പ്രതിപക്ഷം പോലുമാകാതെ കോണ്‍ഗ്രസ്

കല Published on 17 June, 2019
ലോക്സഭാ നേതാവ് ആരെന്ന് കോണ്‍ഗ്രസിന് ഇപ്പോഴും തീരുമാനിക്കാന്‍ കഴിയുന്നില്ല; നല്ലൊരു പ്രതിപക്ഷം പോലുമാകാതെ കോണ്‍ഗ്രസ്
ബിജെപി ലോക്സഭയില്‍ നേടിയ മൃഗീയ വിജയത്തെ പ്രതിരോധിക്കാന്‍ ഇനിയും കോണ്‍ഗ്രസ് തയാറെടുക്കേണ്ടിയിരിക്കുന്നു. പരാജയത്തെ ഉള്‍ക്കൊണ്ട് മുന്നോട് സഞ്ചരിക്കാനുള്ള ത്രാണി പോലുമില്ലാതെ നില്‍ക്കുകയാണ് ഇപ്പോള്‍ സത്യത്തില്‍ കോണ്‍ഗ്രസ്. പാര്‍ലമെന്‍റ് സമ്മേളനം ആരംഭിച്ചുവെങ്കിലും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ആരെ തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ പോലും കോണ്‍ഗ്രസില്‍ ഇപ്പോഴും ആശയക്കുഴപ്പമാണ്. ഒരു മന്ത്രിസഭയെ ഒറ്റ ദിവസം കൊണ്ട് തീരുമാനിച്ച മോദി ഷാ ദ്വയങ്ങളുടെ വേഗതയും സംഘടനാ പാടവവും വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും ആഴ്ചകള്‍ എടുക്കുന്നു എന്നത് വളരെ ദയനീയമായ കാഴ്ചയാണ്. 
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ രാഹുല്‍ സമ്മതം അറിയിച്ചുവെന്നാണ് ഇപ്പോഴുള്ള സൂചനകള്‍. അങ്ങനെയെങ്കില്‍ രാഹുല്‍ അല്ലാതെ മറ്റൊരാള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ആവേണ്ടതുണ്ട്. 
ശശീ തരൂരിന്‍റെ പേരാണ് നിലവില്‍ പാര്‍ട്ടി നേതാവായി പറഞ്ഞു കേള്‍ക്കുന്നത്. ബിജെപിയുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോള്‍ അവരെ നേരിടാന്‍ തക്ക കരുത്തുള്ള ഒരാളെ നേതാവായി തിരഞ്ഞെടുക്കേണ്ടി വരും. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക