Image

ജെ.പി.നഡ്ഡ ബിജെപി വര്‍ക്കിങ് പ്രസിഡന്റ്; അധ്യക്ഷനായി അമിത് ഷാ തുടരും

Published on 17 June, 2019
ജെ.പി.നഡ്ഡ ബിജെപി വര്‍ക്കിങ് പ്രസിഡന്റ്; അധ്യക്ഷനായി അമിത് ഷാ തുടരും


ന്യൂഡല്‍ഹിന്മ മുതിര്‍ന്ന നേതാവ് ജെ.പി.നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനു പിന്നാലെ ചുമതലകള്‍ വഹിക്കുന്നതിനായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

അമിത് ഷായുടെ കീഴില്‍ പാര്‍ട്ടി നിരവധി തിരഞ്ഞെടുപ്പുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയുടെ ചുമതലകള്‍ കൂടി നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷനെ സഹായിക്കുന്നതിനാണ് വര്‍ക്കിങ് പ്രസിഡന്റായി ജെ.പി.നഡ്ഡയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ഹിമാചല്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജെ.പി.നഡ്ഡ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക