Image

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

Published on 17 June, 2019
ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

കെയ്‌റോന്മ മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67)  കോടതിയില്‍ കുഴഞ്ഞു വീണ് മരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് മരണം. ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രൃതിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു മുര്‍സി. ഈജിപ്തില്‍ അറബ് വിപ്ലവാനന്തരം ടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ അധികാരത്തിലേറിയ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു 

ഹുസ്‌നി മുബാറക്ക് ജനകീയ മുന്നേറ്റത്തെ തുടര്‍ന്ന്  2011 ല്‍  പുറത്താക്കപ്പെട്ടശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുര്‍സിയുടെ  ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയാണ് മുന്നിലെത്തിയത്. 2012 ജൂണ്‍ 24നാണ് അദ്ദേഹം പ്രസിഡന്റായി അധികാരമേറ്റത്. മുര്‍സിക്ക്  എതിരായ ജനരോഷത്തെയും വന്‍ പ്രതിഷേധ പ്രകടനങ്ങളേയും തുടര്‍ന്ന് ചുമതലയേറ്റ് ഒരു വര്‍ഷത്തിനുശേഷം 2013 ല്‍ പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക