Image

മമത വിളിച്ച ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

Published on 17 June, 2019
മമത വിളിച്ച ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍നടത്തിയ ചര്‍ച്ച വിജയം. ഇതേത്തുടര്‍ന്ന്‌ദേശീയ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ഒട്ടുമിക്ക ആവശ്യങ്ങളും മമത അംഗീകരിച്ചതോടെയാണ്‌ സമരം പിന്‍വലിച്ചത്‌.

മൂന്നു മണിക്കാണ്‌ മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങിയത്‌. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക്‌ നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക്‌ തടയിടാന്‍ പത്തിന സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുമെന്ന്‌ മമതാ ബാനര്‍ജി ഉറപ്പ്‌ നല്‍കി.

എല്ലാ മെഡിക്കല്‍ കോളേജുകളിലും സുരക്ഷക്ക്‌ വേണ്ടി പോലീസ്‌ ഓഫീസറെ നിയോഗിക്കും. എല്ലാ ആശുപത്രികളിലും പ്രശ്‌ന പരിഹാര സെല്‍ രൂപീകരിക്കുമെന്നും അവര്‍ ഉറപ്പ്‌ നല്‍കി.

നേരത്തേ ചര്‍ച്ചയില്‍ മാധ്യമങ്ങളെ അനുവദിക്കാന്‍ മമത തയ്യാറായിരുന്നില്ല. ഇതിനെതിരെ ഡോക്ടര്‍മാരും കര്‍ശന നിലപാടെടുത്തു. പിന്നീട്‌ സമ്മര്‍ദത്തേത്തുടര്‍ന്നാണ്‌ രണ്ട്‌ വാര്‍ത്താ ചാനലുകള്‍ക്ക്‌ ചര്‍ച്ച തത്സമയം റിപ്പോര്‍ട്ടു ചെയ്യാന്‍ അനുമതി നല്‍കിയത്‌.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചതിനേത്തുടര്‍ന്ന്‌ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവമാണ്‌ ദേശവ്യാപകമായ സമരത്തിലേക്ക്‌ നീങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക