Image

കൂടരഞ്ഞി സംഗമം ബിര്‍മിംഗ്‌ഹാമില്‍ മെയ്‌ 25,26,27 തീയതികളില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 27 April, 2012
കൂടരഞ്ഞി സംഗമം ബിര്‍മിംഗ്‌ഹാമില്‍ മെയ്‌ 25,26,27 തീയതികളില്‍
ഡെര്‍ബി : മലബാറിലെ മലയോര കുടിയേറ്റ മേഖലയുടെ സാംസ്‌ക്കാരിക നഗരി എന്നറിയപ്പെടുന്ന കൂടരഞ്ഞി പഞ്ചായത്തില്‍ നിന്നും യു കെ യില്‍ വന്നു ചേര്‍ന്നിട്ടുള്ള പ്രവാസി മക്കള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും സംഗമിക്കുന്നു, സ്റ്റാഫോര്‍ഡ്‌ ഷയറില്‍ സ്‌മോള്‍ വുഡ്‌ മാനറില്‍ ആണ്‌ ഈ വര്‍ഷത്തെ ഒത്തു ചേരല്‍ സംഘടിപ്പിക്കുന്നത്‌. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ്‌ സംഗമത്തോടനുബന്ധിച്ചു തയ്യാറാക്കിയിരിക്കുന്നത്‌.

വിശുദ്ധ കുര്‍ബ്ബാന, പിക്‌നിക്‌, കലാ കായിക മത്സരങ്ങള്‍ , ഔട്ട്‌ ഡോര്‍ ഗെയംസ്‌ , ബാര്‍ബിക്യു, ഓര്‍ക്കസ്‌ട്ര, കലാ സന്ധ്യ തുടങ്ങി അത്യാകര്‍ഷകങ്ങളായ ഇനങ്ങള്‍ക്കപ്പുറാം ബന്ധങ്ങളും, ഓര്‍മ്മകളും ഉണര്‍ത്തി , സൊറയും, നേരമ്പോക്കും പാചകവും, ചീട്ടു കളിയും ഒക്കെയായി സംഗമങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒന്നാവും കൂടരഞ്ഞി സംഗമം എന്ന്‌ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി അവകാശപ്പെടുന്നു .

കൂടരഞ്ഞിക്കാരന്‍ ജിമ്മി പുളിക്കക്കണ്ടത്തില്‍ അച്ചന്‍ മാര്‍ഗ്ഗ നിര്‍ദ്ധേശിയായി സംഗമത്തോടൊപ്പം ആള്‌മീയ നേതൃത്വത്തിനായി ഉണ്ടാവും.മെയ്‌ 25 നു വെള്ളിയാഴ്‌ച വൈകുന്നേരം 6 :00 മണിക്ക്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക.

ജോജു (പി.സിമറ്റം) 07775330091 , ജോസ്‌ പുതുപുള്ളി 07737242297 , ജോളി കുന്നത്ത്‌ 07968332635 , ബോബി പുളിമൂട്ടില്‍ 07717841783

സംഗമ വേദിയുടെ വിലാസം

സ്‌മോള്‍ വുഡ്‌ മാനര്‍ സ്റ്റാഫോര്‍ഡ്‌ ഷയര്‍ ST14 8NS
കൂടരഞ്ഞി സംഗമം ബിര്‍മിംഗ്‌ഹാമില്‍ മെയ്‌ 25,26,27 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക