Image

എണ്ണത്തില്‍ കുറവാണെന്ന ആശങ്ക വേണ്ട; പ്രതിപക്ഷത്തിന്റെ വാക്കുകള്‍ ഗൗരവത്തോടെ തന്നെ കാണുമെന്ന്‌ പ്രധാനമന്ത്രി

Published on 17 June, 2019
എണ്ണത്തില്‍ കുറവാണെന്ന ആശങ്ക വേണ്ട; പ്രതിപക്ഷത്തിന്റെ വാക്കുകള്‍ ഗൗരവത്തോടെ തന്നെ കാണുമെന്ന്‌ പ്രധാനമന്ത്രി


ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ സമ്മേളനം തുടങ്ങുന്നതിന്റെ ആദ്യ ദിനത്തില്‍ പ്രതിപക്ഷത്തിന്‌ പ്രധാനമന്ത്രിയുടെ സന്ദേശം. പ്രതിപക്ഷത്തിന്റെ ഓരോ വാക്കും ഗൗരവത്തോടെ എടുക്കുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. 

എണ്ണത്തില്‍ കുറവാണെന്ന ആശങ്ക പ്രതിപക്ഷത്തിന്‌ വേണ്ട. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ റോള്‍ പ്രധാനമാണ്‌. എണ്ണത്തില്‍ കുറവാണെങ്കിലും അവരുടെ ഓരോ വാക്കും സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ എടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‌ മുമ്‌ബ്‌ പാര്‍ലമെന്റിന്‌ പുറത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാര്‍ലമെന്റില്‍ എത്തുമ്‌ബോള്‍ പക്ഷം മറന്ന്‌ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാവണം പ്രവര്‍ത്തനം. പാര്‍ലമെന്റ്‌ നടപടികള്‍ സുഖമമായി നടക്കുമ്‌ബോള്‍ മാത്രമേ ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും സമാന നിലപാടാണ്‌ പ്രധാനമന്ത്രി സ്വീകരിച്ചത്‌. പാര്‍ലമെന്റ്‌ നടപടികള്‍ തടസപ്പെടാതിരിക്കാന്‍ വിയോജിപ്പികള്‍ മാറ്റിവച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ കക്ഷി നേതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നു.

ഇന്ന്‌ ആരംഭിച്ച ഒന്നാം സമ്മേളനം ജൂലൈ 26ന്‌ അവസാനിക്കും. മുത്തലാഖ്‌ ബില്‍ അടക്കമുള്ള പ്രധാന ബില്ലുകള്‍ ഒന്നാം സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. 

ബാങ്ക്‌ അക്കൗണ്ടുകള്‍ തുറക്കുന്നതിനും പുതിയ മൊബൈല്‍ കണഷ്‌കന്‍ എടുക്കുന്നതിനുമുള്ള ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ്‌ അംഗീകരിക്കുന്നതിനുള്ള നിയമനിര്‍മ്മാണവും ഈ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ഉണ്ടായേക്കും. കേന്ദ്ര ബജറ്റ്‌ ജൂലൈ 5ന്‌ അവതരിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക