Image

പിജെ ജോസഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരണം: റോഷി അഗസ്റ്റിന്‍

Published on 17 June, 2019
പിജെ ജോസഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരണം: റോഷി അഗസ്റ്റിന്‍


തിരു: കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ്‌ തന്നെ തുടരണമെന്ന്‌ റോഷി അഗസ്റ്റിന്‍ എംഎല്‍എ. ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ്‌ തര്‍ക്കമുണ്ടായിരുന്നത്‌. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ്‌ കെ. മാണിയും എന്നതാണ്‌ തങ്ങളുടെ നിലപാടെന്നും റോഷി പറഞ്ഞു. വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ്‌ കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ്‌ സി.എഫ്‌. തോമസ്‌ പങ്കെടുക്കാതിരുന്നത്‌ വിട്ടു നില്‍ക്കലല്ലെന്നും റോഷി വ്യക്തമാക്കി. അതേസമയം, നിലവിലെ സംഭവവികാസങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി ജോസഫ്‌ വിഭാഗം നിയമോപദേശം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

കഴിഞ്ഞ ദിവസം കോട്ടയം സിഎസ്‌ഐ റിട്രീറ്റ്‌ സെന്റര്‍ ഹാളില്‍ കേരള കോണ്‍ഗ്രസ്‌ എം ഹൈപവര്‍ കമ്മിറ്റിയംഗം കെ.എ. ആന്റണിയുടെ അധ്യക്ഷതയിലാണു സംസ്ഥാന കമ്മിറ്റിയോഗം ഐകകണ്‌ഠ്യേന ജോസ്‌ കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്‌. ചെയര്‍മാന്‍ തെരഞ്ഞെടുപ്പു മാത്രമായിരുന്നു യോഗത്തിന്റെ അജണ്ട.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക