Image

പ്രളയ നിയന്ത്രണത്തിനായി പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായെന്ന്‌ മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി

Published on 17 June, 2019
പ്രളയ നിയന്ത്രണത്തിനായി പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായെന്ന്‌ മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി

സംസ്ഥാനത്ത്‌ പ്രളയ നിയന്ത്രണത്തിനായി പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ ജലവിഭവ വകുപ്പ്‌ മന്ത്രി കെ കൃഷ്‌ണന്‍ കുട്ടി. ഡാമുകളുടെ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2019-20 സാമ്‌ബത്തിക വര്‍ഷത്തില്‍ അഞ്ച്‌ കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു


പാലക്കാട്‌ ജില്ലയിലെ കൊഴിഞ്ഞാമ്‌ബാറ വടകരപതി എരുത്തേമ്‌ബതി മുതലായ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഈ ഡാം പ്രയോജനപ്പെടുത്താം. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2019-20 വര്‍ഷത്തില്‍ അഞ്ച്‌ കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

ഇതിനു പുറമെ കബനി ബേസിനില്‍ വിഭാവനം ചെയ്‌തിട്ടുള്ള കടമാന്‍തോട്‌ ,ചുരണ്ടലിപ്പുഴ, നൂല്‍പ്പുഴ, കല്ലമ്‌ബതി, തിരുനെല്ലി തോണ്ടാര്‍, പെരിങ്ങോട്ട്‌ പുഴ എന്നീ ഡാമുകളും പ്രളയ നിയന്ത്രണത്തിന്‌ സഹായകരമാകുമെന്ന്‌ കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം അട്ടപ്പാടിയില്‍ 34 ശിശു മരണം നടന്നിട്ടുണ്ടെന്ന്‌ മന്ത്രി എ കെ ബാലന്‍ സഭയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക