Image

അണ്ടര്‍വാട്ടര്‍ എസ്‌കേപ്‌ ട്രിക്‌' അവതരിപ്പിച്ച മജീഷ്യനെ നദിയില്‍ കാണാതായി

Published on 17 June, 2019
അണ്ടര്‍വാട്ടര്‍ എസ്‌കേപ്‌ ട്രിക്‌' അവതരിപ്പിച്ച മജീഷ്യനെ നദിയില്‍ കാണാതായി


കൊല്‍ക്കത്ത: 'അണ്ടര്‍വാട്ടര്‍ എസ്‌കേപ്‌ ട്രിക്‌' അവതരിപ്പിച്ച മജീഷ്യനെ കൊല്‍ക്കത്തയിലെ ഹൂഗ്‌ളി നദിയില്‍ കാണാതായി. ഞായറാഴ്‌ച ജനക്കൂട്ടം നോക്കി നില്‍ക്കുമ്‌ബോള്‍ സ്‌റ്റേജില്‍ മാന്‍ഡ്രേക്ക്‌ എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി എന്ന മജീഷ്യനെയാണ്‌ നദിയില്‍ കാണാതായത്‌. ഇയാള്‍ക്ക്‌ മുങ്ങിമരണം സംഭവിച്ചോ എന്നാണ്‌ ആശങ്കകള്‍ ഉയരുന്നത്‌.

ആറു വര്‍ഷം മുമ്‌ബ്‌ ഈ വിദ്യ പരീക്ഷിച്ച്‌ വിജയം വരിച്ചയാളാണ്‌ ചഞ്ചല്‍ എന്ന 42 കാരന്‍. 2013 ല്‍ ഈ വിദ്യ ചെയ്‌തപ്പോള്‍ കബളിപ്പിച്ചെന്ന്‌ ആരോപിച്ച്‌ ആള്‍ക്കാര്‍ മജീഷ്യനെ കൈകാര്യം ചെയ്‌തിരുന്നു. ഉച്ചയ്‌ച്ച്‌ 12.35 യോടെ ഹൗറാ പാലത്തിന്റെ 28 ാം തൂണിനടുത്തായിരുന്നു സംഭവം. 

 ഇവിടേയ്‌ക്ക്‌ ഒരു ചെറിയ തോണിയില്‍ എത്തിയ ലാഹിരിയുടെ കാലും വായുമെല്ലാം കെട്ടിയ ശേഷം ഒരു ക്രെയിനില്‍ വെള്ളത്തില്‍ ഇടുകയായിരുന്നു. ലാഹിരി പാലത്തില്‍ നിന്നും ചാടുകയായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്‌.

 അനേകര്‍ നോക്കി നില്‍ക്കുമ്‌ബോഴായിരുന്നു സംഭവം. തുടര്‍ന്ന്‌ പോലീസ്‌ വിദഗ്‌ദ്ധരായ മുങ്ങല്‍ സംഘത്തെയൂം ദുരന്ത നിവാരണ സേനയേയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഇതുവരെ ലാഹിരിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക