Image

സി.ഐ നവാസിനെ കാണാതായ സംഭവം; അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും

Published on 16 June, 2019
സി.ഐ നവാസിനെ കാണാതായ സംഭവം;  അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും

കൊച്ചി: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷ്ണര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. വകുപ്തല അന്വേഷണത്തിനു ശേഷമാകും നടപടി. നവാസും കമ്മീഷ്ണറുമായുള്ള വയര്‍ലെസ് സെറ്റിലൂടെ നടത്തിയ സംഭാഷണം പരിശോധിച്ചു വരികെയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ നവാന്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നാണ് പ്രതികരിച്ചത്.

മൂന്നു ദിവസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ നവാസ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.  സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ ഒന്നും പറയരുതെന്ന് ഉദ്യോഗസ്ഥര്‍ നവാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണ വിധേയനായ അസിസ്റ്റന്റ് കമ്മീഷ്ണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടയുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചി അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്ന സുരേഷ് കുമാറിനെ മട്ടാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ചുമതലയൊന്നും തന്നെ സുരേഷ്‌കുമാറിനു നല്‍കിയേക്കില്ല. ഭാര്യയുടെ പരാതി വിശദമായി അന്വേഷിക്കുമെന്നാണ് കൊച്ചി പോലിസ് കമ്മീഷ്ണര്‍ പ്രതികരിച്ചത്. 

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഢനം കാരണമാണ് മാറി നില്‍ക്കുന്നതെന്ന് നവാസ് പറഞ്ഞിരുന്നു. എന്നാല്‍ പരുഷമായൊന്നും നവാസിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു എ.സി സുരേഷ്‌കുമാറിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക