Image

ലൂസിഫര്‍ കോടികള്‍ വാരിയതിന് പിന്നാലെ കോടികളുടെ റേഞ്ച് റോവറും സ്വന്തമാക്കി പൃഥ്വിരാജ്

കല Published on 16 June, 2019
ലൂസിഫര്‍ കോടികള്‍ വാരിയതിന് പിന്നാലെ കോടികളുടെ റേഞ്ച് റോവറും സ്വന്തമാക്കി പൃഥ്വിരാജ്


റേഞ്ച് റോവര്‍ ശ്രേണിയിലെ പുതിയ വോഗ് മോഡല്‍ ഇനി പൃഥ്വിരാജിന്‍റെ വാഹനമാകും. മൂന്ന് കോടിയാണ് ഈ ലക്ഷ്വറി കാറിന്‍റെ ഓണ്‍ റോഡ് വില. പൃഥ്വി പുതിയ കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഭാര്യ സുപ്രിയയാണ് തങ്ങളുടെ വീട്ടിലെ പുതിയ അതിഥി എന്ന അടിക്കുറിപ്പോടെ പൃഥ്വി വോഗ് ഡ്രൈവ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ലാന്‍ഡ് റോവറിന്‍റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനമാണ് റേഞ്ച് റോവര്‍ വോഗ്. ബോളിവുഡില്‍ സഞ്ജയ് ദത്ത്, കത്രീനാ കൈഫ്, ആലിയ ഭട്ട് എന്നിവര്‍ സ്വന്തമാക്കിയ മോഡലാണിത്. 
കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. അന്ന് ഏഴ് ലക്ഷം രൂപ മുടക്കിയാണ് പൃഥ്വി കാറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക