Image

കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം, ബോംബേറ്

Published on 16 June, 2019
കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം, ബോംബേറ്

കണ്ണൂര്‍: ജില്ലയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്നു ബോംബേറ്. കതിരൂര്‍ നാമത്ത് മുക്കിലാണു ബോംബേറുണ്ടായത്. സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഗൃഹപ്രവേശം നടക്കുന്ന വീടിനു സമീപത്തുണ്ടായ തര്‍ക്കമാണു ബോംബേറില്‍ കലാശിച്ചത്. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക