Image

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്‌ നിര്‍ഭാഗ്യകരമെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി

Published on 16 June, 2019
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്‌ നിര്‍ഭാഗ്യകരമെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം : കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്‌ നിര്‍ഭാഗ്യകരമെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി പല അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന്‌ തെളിഞ്ഞെന്ന്‌ പി ജെ ജോസഫ്‌ പറഞ്ഞു. കോട്ടയത്ത്‌ ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടനക്ക്‌ വിരുദ്ധമാണ്‌.

സമാന്തരയോഗം വിളിച്ചത്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ പത്ത്‌ ദിവസത്തെ നോട്ടീസ്‌ നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക