Image

പൊള്ളിയിട്ടും അവസാന യാത്രക്കാരനും ഇറങ്ങിയെന്ന് ഉറപ്പിച്ചു

Published on 16 June, 2019
പൊള്ളിയിട്ടും അവസാന യാത്രക്കാരനും ഇറങ്ങിയെന്ന് ഉറപ്പിച്ചു

അപകടം ദുരന്തമായി മാറാഞ്ഞത് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍. പിഎസ്സി പരീക്ഷ ആയതിനാല്‍ രാവിലെ മുതല്‍ ബസുകളില്‍ നല്ല തിരക്കായിരുന്നു. തിരക്കൊഴിഞ്ഞ് ഉച്ചയൂണും കഴിഞ്ഞ് 1.45ന് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ പലരും പാതി മയക്കത്തില്‍ ആയിരുന്നു. ബസ് അപകടത്തില്‍പ്പെട്ട് തീപടരുമ്പോഴും ആത്മധൈര്യം നഷ്ടപ്പെടാതെ ഡ്രൈവര്‍ ബസിന്റെ എയര്‍ ഡോറുകള്‍ രണ്ടും തുറന്നു. തീപടര്‍ന്ന് ശരീരത്തിലേക്ക് എത്തിയിട്ടും അവസാനയാത്രികനും ബസില്‍നിന്ന് ഇറങ്ങയതിനുശേഷമാണ് ഡ്രൈവര്‍ സീറ്റില്‍നിന്ന് എഴുന്നേറ്റത്. ഈ സമയമത്രയും യാത്രക്കാരെ ബസില്‍നിന്ന് ഇറക്കാന്‍ ആത്മധൈര്യത്തോടെ കണ്ടക്ടറും സഹായിക്കുന്നുണ്ടായിരുന്നു. ബസ് ചുട്ടുപഴുത്തിട്ടും യാത്രക്കാര്‍ ഇറങ്ങിത്തീരുന്നതുവരെ ബസില്‍ ഉണ്ടായിരുന്നതാണ് ഇവര്‍ക്ക് കൂടുതല്‍ പൊള്ളലേല്‍ക്കാന്‍ ഇടയായത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക